കര്‍ഷക സമരത്തിനെത്തിയ യുവതി കോവിഡ് ബാധിച്ച്‌ മരിച്ചു ; ബലാത്സംഗത്തിനിരയായെന്ന് പരാതി

User
0 0
Read Time:2 Minute, 47 Second

ചണ്ഡീഗഢ്: ഹരിയാനയില്‍ കോവിഡ് രോഗബാധ മൂലം മരിച്ച ബംഗാള്‍ സ്വദേശിനി ബലാത്സംഗത്തിനിരയായെന്ന് പിതാവിന്റെ പരാതി. തിക്രിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ വന്ന യുവതിയെ ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ബലാത്സംഗം ചെയ്തെന്നാണ് വെളിപ്പെടുത്തല്‍ . സംഭവത്തില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഏപ്രില്‍ 10 നാണ് ബംഗാള്‍ സ്വദേശിനിയായ 25-കാരി ഒരു സംഘത്തോടൊപ്പം കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ തിക്രിയില്‍ എത്തിയത്. കോവിഡ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് യുവതിയെ ഏപ്രില്‍ 26-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ 30-ന് മരിച്ചു . ഇതിനുപിന്നാലെയാണ് യുവതി ബലാത്സംഗത്തിനിരയായെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കിയത്.

കര്‍ഷക സമരത്തെ പിന്തുണയ്ക്കാനെത്തിയ ഒരു സംഘത്തിലെ രണ്ടു പേരാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്നും ഇക്കാര്യം മകള്‍ ഫോണിലൂടെ പറഞ്ഞിരുന്നുവെന്നും പരാതിയില്‍ വെളിപ്പെടുത്തുന്നു . അതേസമയം, കോവിഡ് രോഗിയെന്ന നിലയിലാണ് ആശുപത്രി അധികൃതര്‍ യുവതിക്ക് ചികിത്സ നല്‍കിയതെന്ന് പോലീസ് വെളിപ്പെടുത്തി . എന്നാല്‍ ആശുപത്രി അധികൃതരോട് വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പരാതിയില്‍ പറയുന്ന രണ്ടു പേരെ കണ്ടെത്താനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

‘കിസാന്‍ സോഷ്യല്‍ ആര്‍മി ‘എന്ന് വിളിക്കുന്ന സംഘത്തില്‍ പ്പെട്ടവരാണ് യുവതിയെ ആക്രമിച്ചതെന്ന ആരോപണത്തിന് പിന്നാലെ ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ഇവരില്‍ചിലര്‍ തിക്രി അതിര്‍ത്തിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ യുവതിയെ പീഡിപ്പിച്ചെന്നാണ് ആരോപണം. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ ശക്തമായ നടപടി സ്വീകരിക്കാന്‍ സംഘടന തീരുമാനിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇടതു മന്ത്രിസഭയില്‍ രണ്ടു സീറ്റുകള്‍ ആവശ്യപ്പെട്ട് ജോസ് കെ മാണി

തിരുവനന്തപുരം: പിണറായി മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം രണ്ടുസീറ്റുകള്‍ ആവശ്യപ്പെട്ടതായി സൂചന. ഘടക കക്ഷികളുമായി സിപിഎം നേതാക്കള്‍ ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ജോസ് കെ.മാണി ആവശ്യപ്പെട്ടിരിക്കുന്നത്. ‘കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മന്ത്രിസഭയില്‍ അര്‍ഹതപ്പെട്ട പ്രാതിനിധ്യം ഉണ്ടാകണമെന്ന് കൃത്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചയാകാം എന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ഉണ്ടായ മുന്നേറ്റം ചര്‍ച്ചയില്‍ അറിയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ സമീപിച്ചതെ’ന്നും എ.കെ.ജി.സെന്ററില്‍ […]

You May Like

Subscribe US Now