കള്ളക്കടത്തുകാര്‍ക്ക് ലൈക്ക് അടിക്കുന്നവര്‍ തിരുത്തണം;നിലപാട് വ്യക്തമാക്കി ഡിവൈഎഫ്‌ഐ നേതാവ്

User
0 0
Read Time:3 Minute, 48 Second

കണ്ണൂര്‍; കള്ളക്കടത്തുകാര്‍ക്ക് വേണ്ടി ലൈക്ക് ചെയ്യുന്നവരും, സ്നേഹ ആശംസ അര്‍പ്പിക്കുന്നവരും തിരുത്തണമെന്ന് ഡിവൈഎഫ്‌ഐ . ഫാന്‍സ് ക്ലബ്ബുകള്‍ സ്വയം പിരിഞ്ഞുപോകണമെന്നും ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍പെട്ട് മരണപ്പെട്ടവരും സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി കണ്ണൂരിലെ സിപിഎം അനുഭാവികളും ടിപി വധക്കേസ് പ്രതികള്‍ക്ക് ഉള്‍പ്പെടെ ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ പോസ്റ്റ്. കുറിപ്പ് വായിക്കാം

പാര്‍ട്ടിയൊ,ആര് ?പ്രിയ സഖാക്കളെ കൊലപ്പെടുത്തിയ കൊലയാളികളുമായി ചേര്‍ന്ന് ക്വട്ടേഷനും,സ്വര്‍ണ്ണക്കടത്തും നടത്തി പണം സമ്ബാദിക്കുന്നവരൊ ?കള്ളക്കടത്തുകാര്‍ക്ക് എന്ത് പാര്‍ട്ടി,ഏത് നിറമുള്ള പ്രൊഫയില്‍ വെച്ചാലും അവര്‍ക്ക് ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്.സോഷ്യല്‍ മീഡിയയുടെ അതിപ്രസര കാലത്ത് പൊതുബോധത്തെ കൃത്രിമമായി സൃഷ്ടിക്കുവാന്‍ എളുപ്പമാണ്.ഇവിടെ നമ്മള്‍ കാണുന്നതും അത്തരം രീതി തന്നെയാണ്.

ചുവന്ന പ്രൊഫയില്‍ വെച്ച്‌ ആവേശം വിതറുന്ന തലക്കെട്ടില്‍ തരാതരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്താല്‍ ചില ശുദ്ധാത്മാക്കളെ ആവേശക്കൊടുമുടിയില്‍ എത്തിക്കാം.ജീവിക്കുന്ന പ്രദേശത്തെ പ്രസ്ഥാനവുമായി ഒരു ബന്ധവും ഇല്ലെങ്കിലും പുറത്തുള്ള ചിലരെ കബളിപ്പിച്ച്‌ അവര്‍ ‘നേതാക്കളായി’ മാറി.പകല്‍ മുഴുവന്‍ ഫെയ്സ് ബുക്കിലും,രാത്രിയില്‍ നാട് ഉറങ്ങുമ്ബോള്‍ കള്ളക്കടത്തും നടത്തുന്ന ‘പോരാളി സിംഹങ്ങള്‍’.

കണ്ണൂരിന് പുറത്തുള്ളവര്‍ സോഷ്യല്‍ മീഡിയ വഴി ഇവരുടെ ഫാന്‍സ് ലിസ്റ്റില്‍ വ്യാപകമായി ഇടം പിടിച്ചിട്ടുണ്ട്.ഇപ്പൊഴും അവരില്‍ ചിലര്‍ക്ക് ബോധ്യമായില്ല എന്ന് തോന്നുന്നു.

കള്ളക്കടത്തുകാര്‍ക്ക് വേണ്ടി ലൈക്ക് ചെയ്യുന്നവരും, സ്നേഹ ആശംസ അര്‍പ്പിക്കുന്നവരും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.പിന്നീട് അപമാനിതരാകാതിരിക്കാന്‍ ഫാന്‍സ് ക്ലബ്ബുകാര്‍ സ്വയം പിരിഞ്ഞ് പോവുക.നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെപ്രസ്ഥാനവുമായി ഇവര്‍ക്ക് ഒരു ബന്ധവും ഇല്ല.

ഇത്തരം സംഘങ്ങളെ തിരിച്ചറിഞ്ഞപ്പോള്‍ തന്നെ, ഇത്തരം സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ DYFl കാല്‍നട ജാഥകള്‍ സംഘടിപ്പിച്ച്‌ നിലപാട് വ്യക്തമാക്കിയതാണ്.

ഒടുവില്‍ സംഘാങ്ങളുടെ പേരെടുത്ത് തന്നെ പാര്‍ട്ടി നിലപാട് പറഞ്ഞിട്ടുമുണ്ട്. അതിനാല്‍ സംശത്തിന് ഇടമില്ലാതെ യാഥാര്‍ത്ഥ്യം തിരിച്ചറിയുക.ഇത്തരം അരാജകത്വ സംഘങ്ങളില്‍ നിന്നും നാടിനെ മോചിപ്പിക്കാന്‍ മുന്നോട്ട് വരിക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

20 വയസിന് മുന്‍പ് നടന്നില്ലെങ്കില്‍ വിവാഹം വൈകുമെന്ന് ജാതകത്തില്‍; സുചിത്രയുടെ മരണത്തിന് കാരണം സ്ത്രീധന പീഡനമെന്ന് കുടുംബം

ആലപ്പുഴ: വള്ളികുന്നത്ത് പത്തൊന്‍പതുകാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ആരോപണവുമായി കുടുംബം. സൈനികനായ വിഷ്ണുവിന്റെ ഭാര്യ സുചിത്രയാണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. വിഷ്ണു ജോലി സ്ഥലത്തേക്കു മടങ്ങിയതോടെ അമ്മ മാനസികമായി പീഡിപ്പിച്ചെന്നാണ് സുചിത്രയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. വിവാഹത്തിന് സ്ത്രീധനമായി 51 പവനും കാറും നല്‍കി. 10 ലക്ഷം രൂപകൂടി വേണമെന്ന് ആവശ്യപ്പെട്ട് വിവാഹ ശേഷം മകളെ മാനസികമായി […]

You May Like

Subscribe US Now