കാണാതായ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ നഗ്നമാക്കിയ നിലയില്‍ വയലില്‍!

User
0 0
Read Time:1 Minute, 42 Second

ഒരു മാസം മുമ്ബ് കാണാതായ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ മൃതദേഹങ്ങള്‍ വയലില്‍നിന്ന് കണ്ടെത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥനെ പൊലീസ് പിടികൂടി. ഒരു കുടുംബത്തിലെ അഞ്ചുപേരെയും കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം പത്ത് അടി ആഴത്തിലുള്ള കുഴിയില്‍ മറവ് ചെയ്യുകയായിരുന്നു. മൃതദേഹങ്ങള്‍ ജെ.സി.ബി. ഉപയോഗിച്ചാണ് പോലീസ് കുഴിച്ചെടുത്തത്.

മമത ഭായ് കസ്‌തേ (45), ഇവരുടെ പെണ്‍മക്കളായ രൂപാലി (21), ദിവ്യ (14), ബന്ധുക്കളായ പൂജാ ഓസ്വാള്‍ (15), പവന്‍ ഓസ്വാള്‍ (14) എന്നിവരെ നെമാവര്‍ നഗരത്തിലെ വീട്ടില്‍ നിന്ന് മെയ് 13നാണ് കാണാതാകുന്നത്. ഇവരെ കാണാതായെന്ന പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

കൊല്ലപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളുമായി ബന്ധമുള്ള വീട്ടുടമസ്ഥനും ഇയാളുടെ കൂട്ടാളികളുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രധാന പ്രതിയായ സുരേന്ദ്ര ചൗഹാനേയും മറ്റ് അഞ്ച് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റ് ഏഴ് പേര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്ത്രീധനപീഡനങ്ങള്‍ക്കെതിരെ ക്യാംപയിനുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ സ്ത്രീധനത്തിന്റെ പേരില്‍ നടന്നു വരുന്ന ക്രൂര പീഡനങ്ങള്‍ക്കെതിരെ ക്യാംപയിനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും പേരില്‍ കേരളം ഇപ്പോള്‍ അപമാനഭാരത്താല്‍ തലതാഴ്ത്തി നില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ ഒറ്റപ്പെട്ടുപോകുന്ന പെണ്‍കുട്ടികള്‍ക്ക് സമൂഹം ധൈര്യവും ആത്മവിശ്വാസവും നല്‍കണമെന്നും സ്ത്രീധനം നല്‍കി വിവാഹം കഴിക്കില്ലായെന്ന് ഓരോ പെണ്‍കുട്ടിയും നടത്തില്ലായെന്ന് ഓരോ കുടുംബവും തീരുമാനിക്കണമെന്നും വി.ഡി.സതീശന്‍ വ്യക്തമാക്കി. ”മകള്‍ക്കൊപ്പം” എന്ന […]

You May Like

Subscribe US Now