കാനഡയില്‍ തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ്വ രോഗം വ്യാപിക്കുന്നു: രോഗകാരണം കണ്ടെത്താനായില്ല, ആശങ്കയില്‍ ജനങ്ങള്‍

User
0 0
Read Time:2 Minute, 38 Second

ഒട്ടാവ: കാനഡയില്‍ തലച്ചോറിനെ ബാധിക്കുന്ന അജ്ഞാത രോഗം വ്യാപിക്കുന്നു. കാഴ്ച, കേള്‍വി, ശരീരത്തിന്റെ സന്തുലനം നഷ്ടപ്പെടല്‍, നടക്കാന്‍ പ്രയാസം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. കാനഡയിലെ ന്യൂ ബ്രണ്‍സ്വിക് പ്രവിശ്യയിലാണ് ഈ അജ്ഞാത രോഗം കൂടുതലായി വ്യാപിക്കുന്നത്. അതിനാല്‍ തന്നെ ന്യൂ ബ്രണ്‍സ്വിക് സിന്‍ഡ്രോം എന്നാണ് രോഗത്തിന് ആരോഗ്യ വിദഗ്ധര്‍ പേര് നല്‍കിയത്.

48 പേര്‍ക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആറ് പേര്‍ രോഗം ബാധിച്ച്‌ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 18നും 85നും ഇടയില്‍ പ്രായമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സ്ത്രീകള്‍ക്കിടയിലും പുരുഷന്മാര്‍ക്കിടയിലും രോഗം ഒരേ രീതിയില്‍ കാണപ്പെടുന്നുണ്ട്. തലച്ചോറിനെയാണ് ബാധിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

രോഗബാധയ്ക്ക് കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നത് ആശങ്ക കൂട്ടുന്നു. ഇതിനായുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. രോഗം സംബന്ധിച്ച്‌ ജനങ്ങളില്‍ പരിഭ്രാന്തി ഉയര്‍ന്നിട്ടുണ്ടെന്നും അജ്ഞാത രോഗം ഭയപ്പെടുത്തുന്നുവെന്നും ന്യൂ ബ്രണ്‍സ്വിക്ക് ആരോഗ്യമന്ത്രി ഡൊറോത്തി ഷെപ്പേര്‍ഡ് പറഞ്ഞു.

രോഗവ്യാപനത്തിന്റെ കാരണം സംബന്ധിച്ച്‌ പഠനം നടത്താന്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതുവരെയുള്ള പരിശോധനകളില്‍ പാരിസ്ഥിതികമായ കാരണങ്ങളോ ജനിതക കാരണങ്ങളോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതാണോ രോഗം എന്നത് സംബന്ധിച്ചും പഠനം നടക്കുകയാണ്. ന്യു ബ്രണ്‍സ്വിക് പ്രവിശ്യയില്‍ ഇതിനോടകം നിരവധി പേരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരിക്കുകയാണെന്ന് ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലക്ഷദ്വീപ് പ്രശ്നം പ്രധാനമന്ത്രിക്ക് മുന്നിലെത്തിച്ച്‌ ഉന്നത ഉദ്യോഗസ്ഥര്‍, അനുകൂല തീര്‍പ്പുണ്ടാകുമെന്ന് പ്രതീക്ഷ

തിരുവനന്തപുരം: ലക്ഷദ്വീപിലെ പ്രശ്നം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുന്നിലെത്തിച്ച്‌ രാജ്യത്തെ മുന്‍ ഉദ്യോഗസ്ഥര്‍. ദ്വീപിലെ ഭരണകൂടത്തിന്റെ വിവാദ ഉത്തരവുകള്‍ക്കെതിരെ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള 93 മുന്‍ ഉന്നത ഉദ്യോഗസ്ഥരാണ് കത്ത് മുഖാന്തിരം പ്രധാനമന്ത്രിയെ സമീപിച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ വിവാദ ഉത്തരവുകള്‍ക്കെതിരെ ഇവര്‍ സംയുക്തമായി ചേര്‍ന്ന് ഒപ്പിട്ട കത്ത് പ്രധാനമന്ത്രിക്ക് അയയ്ക്കുകയായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്‍പ്പെട്ടതല്ലെന്നും എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയോടുള്ള നിഷ്പക്ഷതയിലും പ്രതിബദ്ധതയിലും വിശ്വസിക്കുന്നുവെന്നും ഉന്നത […]

You May Like

Subscribe US Now