കുഞ്ഞമ്മദ് കുട്ടി എംഎല്‍എയെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നൊഴിവാക്കി

User
0 0
Read Time:4 Minute, 4 Second

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനിടെ കുറ്റ്യാടിയിലുണ്ടായ പരസ്യ പ്രതിഷേധത്തില്‍ ശക്തമായ തിരുത്തല്‍ നടപടിയുമായി സിപിഎം. പ്രതിഷേധത്തിന് ഒത്താശ നല്‍കിയെന്നാരോപിച്ച്‌ മുതിര്‍ന്ന സിപിഎം നേതാവും കുറ്റ്യാടി എംഎല്‍എയുമായ കെ.പി.കുഞ്ഞമ്മദ് കുട്ടിയെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കി. കുറ്റ്യാടിയില്‍ നടന്ന വിമത നീക്കത്തെപ്പറ്റി സിപിഎം ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനയോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു. ഈ ചര്‍ച്ചകള്‍ക്കൊടുവിലാണ് കുഞ്ഞമ്മദ് കുട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി തീരുമാനത്തിനെതിരെ കുഞ്ഞമ്മദ് കുട്ടി അപ്പീല്‍ നല്‍കിയിട്ടുണ്ട്.

പാര്‍ട്ടി നയത്തിന് വിരുദ്ധമായുള്ള അച്ചടക്കലംഘനത്തില്‍ പാര്‍ട്ടി കമ്മീഷനെ വച്ചു അന്വേഷണം നടത്തിയ ശേഷമാണ് സിപിഎം സാധാരണ നടപടിയെടുക്കാറുള്ളത്. എന്നാല്‍ അന്വേഷണ കമ്മീഷനോ മറ്റു റിപ്പോര്‍ട്ടുകളോ ഇല്ലാതെയാണ് കുഞ്ഞമ്മദ് കുട്ടി എംഎല്‍എയെ സിപിഎം ജില്ലാ നേതൃത്വം സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വേരോട്ടമില്ലാത്ത കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് കുറ്റ്യാടി സീറ്റ് മത്സരിക്കാനായി വിട്ടു നല്‍കിയതില്‍ പ്രതിഷേധിച്ചാണ് കുറ്റ്യാടിയില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങിയത്. കുറ്റ്യാടിയിലേയും പൊന്നാനിയിലേയും പരസ്യപ്രതിഷേധം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രതിഷേധവുമായി റോഡിലിറങ്ങിയവര്‍ കുഞ്ഞമ്മദ് കുട്ടിയെ അവിടെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തിന് പിന്നാലെ കുറ്റ്യാടി സീറ്റ് സിപിഎമ്മിന് വിട്ടു നല്‍കാന്‍ മാണി വിഭാഗം തീരുമാനിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ പേര് ആദ്യം ഈ സീറ്റിലേക്ക് പറഞ്ഞു കേട്ടെങ്കിലും ഒടുവില്‍ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ തന്നെ ഇവിടെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഭാര്യയായ കെ.കെ.ലതികയായിരുന്നു 2011-ല്‍ കുറ്റ്യാടിയില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാത്ഥിയായി മത്സരിച്ചു ജയിച്ചത്. എന്നാല്‍ 2016-ല്‍ മുസ്ലീം ലീഗിലെ പാറക്കല്‍ അബ്ദുള്ളയോട് നേരിയ ഭൂരിപക്ഷത്തിന് അവര്‍ പരാജയപ്പെട്ടു. ശക്തികേന്ദ്രത്തില്‍ ലതികയ്ക്ക് ഉണ്ടായ പരാജയത്തിന് കാരണം പാര്‍ട്ടിക്കുള്ളിലെ അഭ്യന്തരപ്രശ്‌നങ്ങളാണെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. അന്നു മുതല്‍ നിലനിന്ന അസ്വരാസ്യങ്ങളാണ് 2021ലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനിടെ വലിയ പ്രതിഷേധമായി പുറത്തു വന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ച്‌​ തെളിവെടുക്കും

അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ച്‌​ തെളിവെടുക്കുമെന്ന്​ കസ്റ്റംസ് അറിയിച്ചു​. ഇതുവരെ അര്‍ജുന്‍ ആയങ്കി, സ്വര്‍ണക്കടത്ത്​ നടത്തിയെന്ന്​ സമ്മതിച്ചിട്ടില്ലെന്നും കസ്റ്റംസ്​ പറഞ്ഞു. എന്നാല്‍ കള്ളക്കടത്ത്​ സ്വര്‍ണം തട്ടിയെടുക്കാന്‍ പദ്ധതിയിട്ടുവെന്ന്​ അര്‍ജുന്‍ ആയങ്കി സമ്മതിച്ചെന്നാണ്​ സൂചന. അര്‍ജുന്‍ ആയങ്കിയുടെ പണമിടപാട്​ ബന്ധങ്ങള്‍ സംബന്ധിച്ച്‌​ തെളിവെടുക്കുന്നതിനാണ് കണ്ണൂരിലെത്തിക്കുന്നത്​. ആയങ്കിയുടെ ഹവാല ബന്ധങ്ങളെ കുറിച്ചും കസ്റ്റംസ്​ കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ്​ വിവരം. കരിപ്പൂരില്‍ ​അര്‍ജുന്‍ ആയങ്കിയിലേക്ക്​ അന്വേഷണം എത്തുന്നത് സ്വര്‍ണം കടത്തിയതിന്​ അറസ്​റ്റിലായ ഷഫീഖ്​ വഴിയാണ്​ ​.

You May Like

Subscribe US Now