കുട്ടികള്‍ക്കുളള വാക്‌സിനേഷന്‍ വേഗത്തിലാക്കണം, കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച്‌ ഡല്‍ഹി ഹൈക്കോടതി

User
0 0
Read Time:1 Minute, 48 Second

​​​​​ന്യൂഡല്‍ഹി: കുട്ടികള്‍ക്കുളള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജിയിന്മേല്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കുട്ടികളിലെ വാക്‌സിനേഷന്‍ വേഗത്തിലാക്കാനും വീട്ടില്‍ കുട്ടികളുള്ളവര്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കാനും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

കുട്ടികളില്‍ പന്ത്രണ്ട് മുതല്‍ പതിനേഴ് വയ‌സ് വരെയുളളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടികളിലും കൊവിഡ് പ്രതിരോധ വാക്‌സിനേഷന് തയ്യാറെന്ന് ഫൈസര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിനുള്ള അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷ ഫൈസര്‍ നല്‍കിയിട്ടുണ്ട്.

അതേസമയം, രാജ്യത്ത് കുട്ടികളിലെ കൊവിഡ് വാക്​സിന്‍ ട്രയല്‍ ഉടന്‍ തുടങ്ങുമെന്ന്​ നീതി ആയോഗ് അംഗം ഡോ വിനോദ് കെ പോള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വരുന്ന വ്യാജ പ്രചാരണങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികളുടെ വാക്‌സിനേഷന്‍ തീരുമാനിക്കേണ്ടതില്ലെന്നും ചില രാഷ്ട്രീയക്കാര്‍ ഇവിടെ രാഷ്ട്രീയം കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വിനോദ് പോള്‍ പറഞ്ഞിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒരേ പ്രസംഗം, മൂന്ന് തവണ; നയപ്രഖ്യാപനത്തെ വിമര്‍ശിച്ച്‌ പ്രതിപക്ഷം; കോവിഡ് മരണനിരക്കില്‍ പരിശോധന വേണം

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞ ബജറ്റിന്റെ ആവര്‍ത്തനമാണെന്ന് പ്രതിപക്ഷം. ഒരു വര്‍ഷത്തിനിടെ മൂന്നു തവണയാണ് ഒരു പ്രസംഗം നടത്തിയിരിക്കുന്നത്. ബജറ്റില്‍ പറയേണ്ട കാര്യങ്ങളാണ് നയപ്രസംഗത്തില്‍ പറഞ്ഞത്. സര്‍ക്കാരിന് സ്ഥലജല വിഭ്രാന്തിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചു. കോവിഡ് മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞുവെന്ന സര്‍ക്കാരിന്റെ അവകാശവാദം തെറ്റാണ്. മരണനിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. കോവിഡ് ബാധിച്ച്‌ പോസിറ്റീവായി മരിച്ചവരുടെ കണക്ക് മാത്രമാണ് കോവിഡ് മരണങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പോസിറ്റീവ് […]

Subscribe US Now