കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ ഉടന്‍ എത്തിയേക്കും; രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി

User
0 0
Read Time:1 Minute, 13 Second

ന്യൂഡല്‍ഹി: രണ്ട്- പതിനെട്ട് വയസിനിടയില്‍ പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ ഉടന്‍ തയ്യാറായേക്കും. കൊവാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ അനുമതി നല്‍കി.

ആരോഗ്യമുള്ള 525 വോളന്റിയര്‍മാരെ പരീക്ഷണത്തിന് വിധേയമാക്കുമെന്ന് കൊവാക്‌സിന്‍ നിര്‍മാതാവ് ഭാരത് ബയോടെക് അറിയിച്ചു. വാക്‌സിനുകള്‍ സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ ഡ്രഗ്സ് കണ്‍ട്രോളര്‍ അംഗീകരിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

കൊവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്ക് രോഗം പകരാന്‍ സാദ്ധ്യത കൂടുതലാണെന്ന് മുന്നറിയിപ്പുകള്‍ വന്നിരുന്നു. കഴിഞ്ഞദിവസം അമേരിക്കയില്‍ കുട്ടികള്‍ക്ക് ഇടയില്‍ ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലോകാരോഗ്യസംഘടനയുടെ വീഴ്ച ലോകത്ത് കോവിഡ് രൂക്ഷമാക്കി'; സ്വതന്ത്ര പാനലിന്‍റെ പഠനറിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്; ലോകത്ത്​ കോവിഡ് വ്യാപനം അതി രൂക്ഷമാകാന്‍ കാരണം കൃത്യസമയത്ത്​ നടപടികളെടുക്കാത്തതും തെറ്റായ തീരുമാനങ്ങളുമാണെന്ന് ഇന്‍ഡിപെന്‍ഡന്‍റ്​ പാനല്‍ ഫോര്‍ പാന്‍ഡമിക് പ്രിപേര്‍ഡ്നസ് ആന്‍ഡ് റെസ്പോണ്‍സ് (ഐ.പി.പി.പി.ആര്‍) റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്​ നല്‍കാന്‍ വൈകിയെന്ന ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. ന്യൂസീലന്‍ഡ് മുന്‍ പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്ക്, ലൈബീരിയന്‍ മുന്‍ പ്രസിഡന്‍റ്​ എലന്‍ ജോണ്‍സന്‍ സര്‍ലീഫ് എന്നിവര്‍ അധ്യക്ഷരായ സമിതിയുടേതാണ് വിലയിരുത്തുന്നത്. 2019 ഡിസംബറില്‍ വുഹാനില്‍ നോവെല്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടു. 2020 […]

You May Like

Subscribe US Now