കുറ്റ്യാടിയില്‍ വീണ്ടും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം

User
0 0
Read Time:1 Minute, 48 Second

കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം.

ഇന്ന് സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതോടെയാണ് വീണ്ടും പ്രതിഷേധമുണ്ടായത്. കുറ്റ്യാടി ജോസ് വിഭാഗത്തിന് കൊടുത്ത തീരുമാനത്തില്‍ സിപിഎം ഒരു മാറ്റവും വരുത്തിയില്ല. ഈ സാഹചര്യത്തിലാണ് സ്ത്രീകളടക്കം നിരവധി പേര്‍ തെരുവിലിറങ്ങിയത്. കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തേക്കാള്‍ വലിയ പ്രതിഷേധമാണ് ഇന്നുണ്ടായത്. കുറ്റ്യാടിയുടെ പല ഭാഗങ്ങളില്‍ നിന്നായി പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ അണിനിരക്കുകയായിരുന്നു. പാര്‍ട്ടി കൊടിയുമേന്തിയാണ് പ്രതിഷേധം.

സിപിഎം കേന്ദ്ര കമ്മിറ്റിക്ക് കുറ്റ്യാടിയില്‍ നിന്ന് കത്ത് അയക്കുകയും ചെയ്തു. സിപിഎം കുറ്റ്യാടി മണ്ഡലം കമ്മിറ്റിയാണ് കത്ത് നല്‍കിയത്. കുറ്റ്യാടി സീറ്റില്‍ സിപിഎം തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. സിപിഎം സ്ഥാനാര്‍ഥി തന്നെ കുറ്റ്യാടിയില്‍ വേണമെന്നും മണ്ഡലത്തില്‍ ജോസ് വിഭാഗത്തിന് സ്വാധീനമില്ലെന്നുമാണ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

2 ദിവസം മുമ്ബ് ഉത്തര്‍പ്രദേശില്‍ 3 യുവാക്കള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ 13കാരിയുടെ പിതാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

കാന്‍പുര്‍: രണ്ടുദിവസം മുമ്ബ് ഉത്തര്‍പ്രദേശിലെ കാന്‍പുറില്‍ മൂന്ന് യുവാക്കള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പതിമൂന്നുകാരിയുടെ പിതാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന പുരോഗമിക്കവെ ചായ കുടിക്കാനായി പുറത്തിറങ്ങിയതാണെന്നും ഇതിനിടെ ഒരു ട്രക്ക് പെണ്‍കുട്ടിയുടെ പിതാവിനെ ഇടിച്ചിടുകയായിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കി. ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞു. ആശുപത്രിക്ക് മുന്നില്‍ വച്ചുതന്നെയാണ് സംഭവം. വാഹനാപകടത്തിന് ഇടയാക്കിയ ഡ്രൈവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും ഉടന്‍ തന്നെ പിടികൂടുമെന്നും കാന്‍പുര്‍ പൊലീസ് […]

You May Like

Subscribe US Now