കൂടുതല്‍ മക്കളുള്ള മാതാപിതാക്കള്‍ക്ക്​​ ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച്‌​ മിസോറാം മന്ത്രി

User
0 0
Read Time:2 Minute, 46 Second

ഐസ്വാള്‍: മിസോറാമില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബത്തിന്​ സമ്മാനം പ്രഖ്യാപിച്ച്‌​ മന്ത്രി. ജനസംഖ്യാ പ്രാതിനിധ്യം കുറഞ്ഞ മിസോ സമുദായത്തിന്​ പ്രാമുഖ്യമുള്ള മണ്​ഡലത്തിലാണ്​ കായിക മന്ത്രി റോബര്‍ട്ട്​ റൊമാവിയ റോയ്​​ട്ടെയുടെ പ്രഖ്യാപനം. രാജ്യത്ത്​ പല സംസ്​ഥാനങ്ങളും ജനസംഖ്യാ നിയന്ത്രണത്തിന്​ നടപടികള്‍ ശക്​തമാക്കി വരുന്നതിനിടെയാണ്​ ​മിസോ മന്ത്രി തന്‍റെ മണ്​ഡലത്തിലെത്തി കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക്​ സമ്മാനം പ്രഖ്യാപിച്ചത്​. പിതാവിനോ മാതാവിനോ കൈപ്പറ്റാം. ഒരു സര്‍ട്ടിഫിക്കറ്റും ട്രോഫിയും ഇതോടൊപ്പം ലഭിക്കും. ഐസ്വാള്‍ ഈസ്റ്റ്​- 2 മണ്​ഡലത്തിലുള്ളവര്‍ക്കു മാത്രമാകും ആനുകൂല്യം.

സമ്മാനത്തുക റോയ്​​ട്ടെയുടെ മകന്‍ നിയന്ത്രിക്കുന്ന നിര്‍മാണ കമ്ബനിയുടെ വകയാണ്​. മിസോ ജനസംഖ്യ കുത്തനെ ഇടിയുകയാണെന്നും ഇത്​ വന്‍ പ്രതിസന്ധി സൃഷ്​ടിക്കുമെന്നും റോയ്​​ട്ടെ പറയുന്നു.

21,087 ചതുരശ്ര കിലോമീറ്റര്‍ വിസ്​തൃതിയയുള്ള മിസോറാമില്‍ 1,091,014 ആണ്​ ജനസംഖ്യ. അരുണാചല്‍ പ്രദേശ്​ കഴിഞ്ഞാല്‍ രാജ്യ​ത്ത്​ ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള സംസ്​ഥാനമാണ്​. ചതുരശ്ര കിലോമീറ്ററില്‍ 52 പേരാണ്​ ജനസാന്ദ്രത. അരുണാചല്‍ പ്രദേശില്‍ 17ഉം. ദേശീയ ശരാശരി 382 ആണ്​.

എന്നാല്‍, അയല്‍ സംസ്​ഥാനമായ അസം നേരെ തിരിച്ചുള്ള നയവുമായി മുന്നോട്ടുപോകുകയാണ്​. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക്​ സര്‍ക്കാര്‍ ആനുകൂല്യം നിഷേധിക്കുന്നതുള്‍പെടെ നടപടികളാണ്​ സംസ്​ഥാനത്ത്​ നടപ്പാക്കുന്നത്​. കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക്​ 2021 ജനുവരി മുതല്‍ സര്‍ക്കാര്‍ ജോലി നല്‍കില്ലെന്നും പ്രഖ്യാപനമുണ്ടായിരുന്നു. പഞ്ചായത്ത്​ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇവിടെ രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക്​ പാടില്ല. കഴിഞ്ഞ ദിവസം ഉത്തര്‍ ​പ്രദേശ്​ നിയമ കമീഷനും സമാനമായ തീരുമാനങ്ങള്‍ക്ക്​ നിര്‍ദേശം നല്‍കിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിസ്മയയുടെ മരണം: കിരണിനെ സസ്‌പെന്‍ഡ് ചെയ്തു; പഴുതടച്ചുളള അന്വേഷണമുണ്ടാകുമെന്ന് ലോക്‌നാഥ് ബെഹ്റ

കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ വച്ച്‌ വിസ്മയ എന്ന യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. കൊല്ലം ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണ് ഇയാള്‍. ഗതാഗത മന്ത്രി ആന്റണി രാജുവാണ് പ്രതിയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. സംഭവം പുറത്തായപ്പോള്‍ തന്നെ മന്ത്രി മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇന്നാണ് കിരണ്‍ […]

You May Like

Subscribe US Now