കെപിസിസി അധ്യക്ഷനായേക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെ കെ സുധാകരനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം

User
0 0
Read Time:2 Minute, 0 Second

കെപിസിസി അധ്യക്ഷനായേക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെ കെ സുധാകരനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. സുധാകരന്‍റെ തീവ്രനിലപാട് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പുകളുടെ നീക്കം.അടിമുടി മാറ്റത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടേക്കുമെന്ന സൂചനകള്‍ക്കിടെയാണ് കെ സുധാകരനെതിരെ ഗ്രൂപ്പുകള്‍ നീങ്ങുന്നത്.

പാര്‍ട്ടി പുനസംഘടനയുടെ ഭാഗമായി അശോക് ചവാന്‍ അധ്യക്ഷനായ സമിതി അടുത്തയാഴ്ച കേരളത്തിലെത്താനിരിക്കേയാണ് സുധാകരനെതിരായ നീക്കം. സുധാകരന്‍റെ തീവ്രനിലപാട് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്നും ഒരു വിഭാഗം എഐസിസിക്ക് മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍ നടത്തിയ പരമാര്‍ശങ്ങള്‍ ഒരു ഒരു വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്നകറ്റി. തൊഴിലിനെയടക്കം പരിഹസിച്ച സുധാകരന്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തെത്തിയാല്‍ ആ വിഭാഗം ഒപ്പം നില്‍ക്കില്ല. കൂടാതെ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസില്‍ നിന്ന് വലിയൊരു വിഭാഗം ബിജെപിയിലേക്ക് പോയെക്കുമെന്ന സുധാകരന്‍റെ പ്രസ്താവനയും എതിരാളികള്‍ ആയുധമാക്കുന്നുണ്ട്. വി ഡി സതീശന് പിന്നാലെ കെ സുധാകരന്‍ കൂടിയെത്തിയാല്‍ സമവാക്യങ്ങള്‍ പൊളിയുമെന്ന ആശങ്കയിലാണ് ഗ്രൂപ്പ് നേതാക്കള്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബിജെപി എംപി ഗൗതം ഗംഭീറിന് ഇത്രയേറെ കൊവിഡ് മരുന്നുകള്‍ എവിടെനിന്നാണ് ലഭിച്ചത്; ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു

ന്യൂഡല്‍ഹി: ബിജെപി നേതാവും എംപിയുമായ ഗൗതം ഗംഭീറിന് ഇത്രയേറെ കൊവിഡ് മരുന്നുകള്‍ എവിടെനിന്നാണ് ലഭിച്ചതെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയോടാണ് ഡല്‍ഹി ഹൈക്കോടതി അന്വേഷണം ആവശ്യപ്പെട്ടത്. കൊവിഡ് ചികില്‍സയ്ക്ക് ആവശ്യമായ ഫാബിഫ്‌ളു ഗുളികകള്‍ വന്‍തോതില്‍ ഗൗതം ഗംഭീര്‍ തന്റെ ഓഫിസ് വഴി വിതരണം ചെയ്തിരുന്നു. കൊവിഡ് മരുന്ന് വിപണിയില്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ എവിടെനിന്നാണ് ഇത്രയും ഗുളികകള്‍ കിട്ടിയതെന്നാണ് ഹൈക്കോടതി ആരാഞ്ഞത്. കൊവിഡ് സഹായം ചെയ്ത കോണ്‍ഗ്രസ് […]

You May Like

Subscribe US Now