കെ.എം. ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസ്: ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും വ​ഫ​യും കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍പ്പി​ച്ചു

User
0 0
Read Time:2 Minute, 17 Second

തി​രു​വ​ന​ന്ത​പു​രം: സി​റാ​ജ് ദി​ന​പ​ത്രം തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റ് ചീ​ഫാ​യി​രു​ന്ന കെ.​എം. ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​പ്പി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ദൃ​ശ്യ​ങ്ങ​ളട​ങ്ങി​യ ര​ണ്ട് ഡീ​വീ​ഡി​ക​ളു​ടെ ആ​ധി​കാ​രി​ക​ത​യി​ലും കൃ​ത്യ​ത​യി​ലും വി​ചാ​ര​ണ വേ​ള​യി​ല്‍ ആ​ക്ഷേ​പ​മു​ന്ന​യി​ക്കി​ല്ലെ​ന്ന് പ്ര​തി​ക​ളാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും വ​ഫ​യും കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍പ്പി​ച്ചു. ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​ട്ട് അ​നീ​സ​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​ര​മാ​ണ് പ്ര​തി​ക​ള്‍ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍പ്പി​ച്ച​ത്.

ഡി.​വി.​ആ​ര്‍ ദൃ​ശ്യ​ങ്ങ​ള്‍ കോ​ട​തി​യി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ച്‌ പ​ക​ര്‍പ്പെ​ടു​ക്കാ​ന്‍ ഡി​വൈ​സ് സ​ഹി​തം ഹൈ​ടെ​ക് സെ​ല്‍ എ​സ്.​പി​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി ഷാ​ന​വാ​സും ഹാ​ജ​രാ​കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​ത്​ പ്ര​കാ​ര​മാ​ണ് അ​ട​ച്ചി​ട്ട കോ​ട​തി ഹാ​ളി​ല്‍ പ്രോ​സി​ക്യൂ​ട്ട​റു​ടെ​യും പ്ര​തി​ഭാ​ഗ​ത്തിന്റെയും സാ​ന്നി​ധ്യ​ത്തി​ല്‍ ലാ​പ്ടോ​പ്പി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ദ​ര്‍ശി​പ്പി​ച്ച്‌ പ​ക​ര്‍പ്പെ​ടു​ത്ത​ത്.

ഉ​ച്ച തി​രി​ഞ്ഞ് 2.30ന് ​ആ​രം​ഭി​ച്ച പ്ര​ദ​ര്‍ശ​നം 4.30വ​രെ നീ​ണ്ടു. തി​രു​വ​ന​ന്ത​പു​രം മൂ​ന്നാം ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി​യി​ലാ​ണ് ര​ണ്ട് ഡീ​വീ​ഡി ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ര്‍പ്പെ​ടു​ത്ത​ത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'മതസ്പര്‍ദ വളര്‍ത്താന്‍ ശ്രമം', ഇ ശ്രീധരനെതിരെ പൊലീസില്‍ പരാതി

തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരനെതിരെ പൊലീസില്‍ പരാതി. വിവാദ പ്രസ്‌താവനകളിലൂടെ സമുദായ സ്‌പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ശ്രീധരനെതിരെ പൊലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. ലൗ ജിഹാദ്‌, മാംസാഹാര പ്രസ്‌താവനകളാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൊച്ചി സ്വദേശി അനൂപാണ് പൊന്നാനി പൊലീസ് സ്റ്റേഷനില്‍ ശ്രീധരനെതിരെ പരാതി നല്‍കിയിരിക്കുന്നത്. കടുത്ത സസ്യാഹാരിയാണ് താനെന്നും മാംസാഹാരം കഴിക്കുന്നവരെ തനിക്ക് ഇഷ്‌ടമല്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇ ശ്രീധരന്‍ പറഞ്ഞത്. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ […]

You May Like

Subscribe US Now