കെ.എന്‍. ബാലഗോപാലിന്റെ ബജറ്റ് ജൂണ്‍ നാലിന്, പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും

User
0 0
Read Time:2 Minute, 48 Second

തിരുവനന്തപുരം:ജൂണ്‍ നാലിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവും.

ജനുവരിയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി ബജറ്റ് പ്രസംഗവും ഉണ്ടാവും. പതിവുപോലെ ദീര്‍ഘമാകില്ലെന്നുമാത്രം.

സര്‍ക്കാര്‍ തുടര്‍ന്ന് സ്വീകരിക്കാനിരിക്കുന്ന ആശ്വാസനടപടികള്‍ ബജറ്റില്‍ പ്രഖ്യാപിക്കും.

ഒപ്പം അതിദാരിദ്ര്യനിര്‍മാര്‍ജനം ഉള്‍പ്പടെയുള്ള നയങ്ങള്‍ നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ക്കും രൂപംനല്‍കും.


തോമസ് ഐസക്കിന്റെ ബജറ്റില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തില്ല. അതില്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം തുടരും.

അതിന്മേലുള്ള കൂട്ടിച്ചേര്‍ക്കലുകളായിരിക്കും പുതിയ നിര്‍ദേശങ്ങള്‍.

ഈ വര്‍ഷം ജനുവരിയില്‍ തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചതിനുശേഷമാണ് 15-ാം ധനകാര്യകമ്മിഷന്റെ ശുപാര്‍ശകള്‍ വന്നത്. ഇതിനനുസരിച്ച്‌ കഴിഞ്ഞ ബജറ്റിലെ വകയിരുത്തലുകള്‍ക്ക് മാറ്റംവരുത്തണം. അതിനുള്ള തിരുത്തലുകള്‍ പുതിയ ബജറ്റില്‍ ഉണ്ടാവും.

പുതുക്കിയ ബജറ്റ് ജൂണ്‍ നാലിന് അവതരിപ്പിക്കുമെങ്കിലും അത് ഉടന്‍ പാസാക്കാനാവില്ല. അടുത്ത സമ്മേളനംവരെ കാത്തിരിക്കണം.

ബജറ്റ് പാസാക്കുന്നതുവരെയുള്ള ചെലവുകള്‍ നിര്‍വഹിക്കാന്‍ പുതുക്കിയ വോട്ട് ഓണ്‍ അക്കൗണ്ട് 10-ന് നിയമസഭയില്‍ അവതരിപ്പിക്കും.

എലിപ്പനി: ജാഗ്രത വേണം

ജന്തുജന്യ രോഗം. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മറ്റു മലിനജലവുമായി സമ്ബര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് രോഗ സാധ്യത ഏറെയുള്ളത്. പനി, പേശിവേദന, തലവേദന, വയറുവേദന. ഛര്‍ദ്ദി, കണ്ണുചുവപ്പ് എന്നിവ പ്രാരംഭ ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കാണുമ്ബോള്‍ത്തന്നെ ശരിയായ ചികിത്സ സ്വീകരിച്ചാല്‍ രോഗം പൂര്‍ണമായും ഭേദമാക്കാം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊടകര കുഴല്‍പ്പണ കേസ് പുറത്തായതോടെ ബിജെപിയും ആര്‍എസ്‌എസും അപമാനിക്കപ്പെട്ടു, ദേശീയ നേതൃത്വം നേരിട്ട് അന്വേഷണം നടത്തണം ; കൃഷ്ണദാസ് പക്ഷം

കൊടകര കുഴല്‍പ്പണ കേസില്‍ നിര്‍ണായക നീക്കവുമായി കൃഷ്ണദാസ് പക്ഷം ബിജെപി ദേശീയ നേതൃത്വത്തിന് കത്തയച്ചു. ദേശീയ നേതൃത്വം നേരിട്ട് അന്വേഷണം നടത്തണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, വി മുരളീധരന്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നും കത്തില്‍ ആവശ്യമുണ്ട്. അതേസമയം, കുഴല്‍പ്പണ കേസ് എങ്ങനെയും ഒതുക്കിത്തീര്‍ക്കാനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രനും സംശയത്തിന്റെ നിഴലിലേക്ക് എത്തിയതോടെയാണ് കൃഷ്ണദാസ് പക്ഷത്തിന്റെ നിര്‍ണായക നീക്കം. ദേശീയ […]

You May Like

Subscribe US Now