കെ എസ് ആര്‍ ടി സി ഡിപോയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഏറ്റുമുട്ടല്‍; നിരവധി പേര്‍ക്ക് പരിക്ക്; കാഴ്ചക്കാരായി നിന്ന് യാത്രക്കാര്‍

User
0 0
Read Time:2 Minute, 20 Second

നെടുമങ്ങാട്: കെ എസ് ആര്‍ ടി സി ഡിപോയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഏറ്റുമുട്ടല്‍. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. പാരലല്‍ കോളജിലെയും, സ്‌കൂളിലെയും ഇരുപതോളം വിദ്യാര്‍ഥികളാണ് സംഘര്‍ഷത്തില്‍ ഏര്‍പെട്ടത്. ഇവര്‍ അസഭ്യം വിളികളുമായി ഏറ്റുമുട്ടിയപ്പോള്‍ യാത്രക്കാര്‍ക്ക് ആദ്യം കാഴ്ചക്കാരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. നിരവധി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റു. ഒടുവില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് രംഗം ശാന്തമാക്കി. പൊലീസ് എത്തുന്നതിനിടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഡിപോയില്‍ എയ്ഡ് പോസ്റ്റ് ഡിപോയില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ പൊലീസ് ഉണ്ടാകാറില്ല. മുന്‍പ് ഇവിടെ വനിത പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതും പിന്‍വലിച്ചു. വിദ്യാര്‍ഥികള്‍ ഡിപോയില്‍ ഏറ്റുമുട്ടുന്നത് യാത്രകാര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

പൊലീസിനെ നിയോഗിച്ച്‌ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ജീവനക്കാരും യാത്രക്കാരും ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ അടിപിടി പലപ്പോഴും പൊലീസിനെ തങ്ങള്‍ അറിയിച്ചിട്ടും കാര്യമായ നടപടിയുണ്ടാകാറില്ലെന്ന് ജീവനക്കാര്‍ പരാതിപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ വിഡിയോയില്‍ കണ്ട എട്ട് വിദ്യാര്‍ഥികളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി. പ്രായപൂര്‍ത്തി ആകാത്തവരായതിനാല്‍ രക്ഷാകര്‍ത്താക്കളെയും കൂട്ടി സ്റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് എസ് ഐ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുസ്ലിം മന്ത്രിമാരോട് ശിവസേന നേതൃത്വത്തിലുള്ള മഹരാഷ്ട്ര സര്‍ക്കാരില്‍ നിന്നും രാജിവെക്കാന്‍ ആവശ്യപ്പെട്ട് അബു അസ്മി

മുംബൈ: ബാബറി മസ്ജിദ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ മുസ്ലിങ്ങളായ മുഴുവന്‍ മന്ത്രിമാരോടും രാജിവെക്കാന്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ സമാജ് വാദി പാര്‍ട്ടി നേതാവ് അബു ആസ്മി. മഹാരാഷ്ട്ര നിയമസഭയില്‍ ബിജെപിയെ എതിര്‍ത്തുകൊണ്ട് ഉദ്ദവ് താക്കറെ നടത്തിയ പ്രസംഗമാണ് വിവാദമാവുന്നത്. ബാബറി മസ്ജിദ് പൊളിക്കുന്നതില്‍ ശിവസൈനികര്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഞാന്‍ അവരെക്കുറിച്ച്‌ അഭിമാനിക്കുന്നു എന്ന അച്ഛന്‍ ബാല്‍ താക്കറേയുടെ പ്രസ്താവന ഉദ്ദവ് […]

You May Like

Subscribe US Now