കെ കെ രമ‍ നിയമസഭ‍യില്‍ എത്തിയത് ടി പി ചന്ദ്രശേഖരന്റെ ചിത്രം ധരിച്ച്‌; സഗൗരവം സത്യപ്രതിജ്ഞ‍ ചെയ്തു

User
0 0
Read Time:1 Minute, 30 Second

തിരുവനന്തപുരം: വടകര മണ്ഡലത്തില്‍നിന്ന് വിജയിച്ച ആര്‍എംപിയുടെ എംഎല്‍എ കെ കെ രമ നിയസഭയില്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയത് നെഞ്ചില്‍ ടി പി ചന്ദ്രശേഖരന്റെ ചിത്രം ബാഡ്ജായി ധരിച്ച്‌. സഗൗരവം ആണ് രമ സത്യപ്രതിജ്ഞ ചെയ്തത്. നിറഞ്ഞ കയ്യടികളോടെ പ്രതിപക്ഷ എംഎല്‍എമാര്‍ രമയെ സ്വീകരിച്ചു. ആര്‍എംപിയുടെ ആശയങ്ങള്‍ക്ക് അനുസൃതമായിട്ടുള്ള നിലപാടായിരിക്കും സഭയില്‍ സ്വീകരിക്കുകയെന്ന് രമ നേരത്തേ വ്യക്തമാക്കിയുരുന്നു.

യോജിക്കാവുന്ന വിഷയങ്ങളില്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. യുഡിഎഫ് പിന്തുണയോടയായിരുന്നു ഇത്തവണ കെ കെ രമ വടകരയില്‍ സ്ഥാനാര്‍ഥിയായത്. മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫ് ദൈവനാമത്തില്‍ കന്നഡയില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പാലായില്‍നിന്നുള്ള മാണി സി കാപ്പനും മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനും ഇംഗ്ലീഷിലായിരുന്നു സത്യവാചകം ചൊല്ലിയത്. പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനത്തിനാണ് തിങ്കളാഴ്ച തുടക്കമായത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡിനെക്കുറിച്ച്‌ സ്ഥിരീകരിക്കുന്നതിന് മുന്‍പ് വുഹാനിലെ ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു; റിപ്പോര്‍ട്ട്

വാഷിങ്ടന്‍ : കൊറോണ വൈറസ് വുഹാനിലെ ലാബില്‍നിന്നാണെന്ന ആരോപണങ്ങള്‍ ശരി വെയ്ക്കുന്ന റിപ്പോര്‍ട്ടുകളുമായി യുഎസ് മാധ്യമങ്ങള്‍. ചൈന കോവിഡ് സ്ഥിരീകരിക്കുന്നതിന് മുന്‍പ് തന്നെ വുഹാനിലെ ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019 നവംബറില്‍ വുഹാനിലെ മൂന്നു ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രോഗബാധിതരായ ഗവേഷകരുടെ എണ്ണം, രോഗബാധയുണ്ടായ സമയം, ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ വിവരങ്ങള്‍ തുടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. വൈറസ് ലാബില്‍നിന്നു […]

You May Like

Subscribe US Now