കെ.സുന്ദരയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ബി.ജെ.പി

User
0 0
Read Time:1 Minute, 18 Second

മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്മാറാന്‍ ബി.ജെ.പി പണം നല്‍കിയെന്ന് ബിഎസ്‍പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം. സ്വാധീനത്തിന് വഴങ്ങിയാണ് സുന്ദര ആരോപണം ഉന്നയിക്കുന്നതെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് ശ്രീകാന്ത് പറഞ്ഞു. ബി.ജെ.പിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.

സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്മാറാന്‍ 15 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും രണ്ടര ലക്ഷം രൂപയും ഫോണുമാണ് നല്‍കിയത്. വിജയിച്ചാല്‍ മംഗളൂരുവില്‍ വൈന്‍ പാര്‍ലര്‍ നല്‍കാം എന്നും വാഗ്ദാനം ഉണ്ടായിരുന്നു. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബിജെപി നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയെന്നും കെ. സുന്ദര മീഡിയവണിനോട് പറഞ്ഞിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാക്​സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി ; പകരം മമതയുടെ ചിത്രം

ന്യൂഡല്‍ഹി: കോവിഡ്​ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന്​ പ്രധാനമന്ത്രി ​നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി പശ്ചിമ ബംഗാള്‍ . പകരം മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റായിരിക്കും വിതരണം ചെയ്യുക. ഛത്തീസ്​ഗഡിന്​ പിന്നാലെയാണ് ബംഗാളും പുതിയ നിലപാട് സ്വീകരിച്ചത് . സംസ്​ഥാനങ്ങള്‍ പണം നല്‍കി വാക്​സിന്‍ വാങ്ങുന്നതിനാലാണ്​ മോദിയുടെ ചി​ത്രം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നാണ്​ പുറത്ത് വരുന്ന വിവരം. എന്നാല്‍ മൂന്നാംഘട്ടത്തില്‍ കോവിഡ് വാക്​സിന്‍ സ്വീകരിക്കുന്നവര്‍ക്ക്​ മാത്രമാണ്​ മമതയുടെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റ്​ […]

You May Like

Subscribe US Now