കേന്ദ്രത്തിന്റെ സത്യവാങ്മൂലം രാവിലെ പത്രത്തില്‍ വായിച്ചെന്ന് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢ്, അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി

User
0 0
Read Time:1 Minute, 24 Second

കേന്ദ്രത്തിന്റെ സത്യവാങ്മൂലം ചോര്‍ന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. വാക്‌സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടരുതെന്നായിരുന്നു കേന്ദ്രം സമര്‍പ്പിച്ച സത്യവാങ് മൂലം.

കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലം മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കവെ കോടതി അതൃപ്തി രേഖപ്പെടുത്തിയത്.

വാക്‌സിന്‍ നയം സംബന്ധിച്ചുള്ള വിശദമായ സത്യവാങ്മൂലം ഇന്ന് രാവിലെയാണ് ലഭിച്ചതെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഈ സാഹചര്യത്തിലാണ് വിമര്‍ശനവുമായി സുപ്രീം കോടതി രംഗത്തെത്തിയത്.

സത്യവാങ്മൂലം ലഭിക്കാന്‍ വൈകിയെങ്കിലും പ്രയാസമുണ്ടായില്ല, കാരണം നിങ്ങളുടെ സത്യവാങ്മൂലം ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് പത്രം വായിച്ച്‌ അതിലെ വിശദാംശങ്ങള്‍ താന്‍ മനസിലാക്കിയെന്നാണ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢ് പറഞ്ഞത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഗുസ്തി താരത്തിന്റെ മരണം: സുശീല്‍ കുമാറിനായി ലുക്കൗട്ട് നോട്ടീസ്

ന്യൂഡല്‍ഹി: ജൂനിയര്‍ ഗുസ്തി താരവും ദേശീയ ചാമ്ബ്യനുമായ സാഗര്‍ റാണയുടെ മരണത്തില്‍ ഒളിവില്‍ പോയ ഒളിമ്ബിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഡല്‍ഹി പൊലീസാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. സംഭവത്തിന് ശേഷം സുശീല്‍ കുമാര്‍ ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും കടന്നിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ തിരിച്ചെത്തി ഹരിയാനയിലെ വിവിധയിടങ്ങളില്‍ കഴിയുകയാണെന്നാണ് വിവരം. 23കാരനായ സാഗര്‍ ധന്‍ഖഡ് എന്ന സാഗര്‍ റാണയെ സ്‌റ്റേഡിയത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച്‌ മര്‍ദിച്ച്‌ […]

You May Like

Subscribe US Now