Read Time:1 Minute, 2 Second
വയനാട്ടില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ജനവാസപ്രദേശം പരിസ്ഥിതി ലോല മേഖലയാക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ നടത്തുന്നത്.
ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ്. എന്നാല്‍ അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു. ജില്ലയില്‍ വിജ്ഞാപനത്തിനെതിരെ വിവിധയിടങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടക്കും. വ്യാപാരി സംഘടനകളും ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.