കേന്ദ്ര സര്‍വീസിലേക്ക് തിരികെ വിളിച്ചിട്ടും ഹാജരായില്ല; ആലാപന്‍ ബന്ധോപാദ്ധ്യായക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ്

User
0 0
Read Time:2 Minute, 41 Second

ദില്ലി: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും കേന്ദ്ര സര്‍വീസിലേക്ക് തിരികെ വിളിക്കപ്പെട്ടിട്ടും ഹാജരാകാതിരുന്നതിന് ആലാപന്‍ ബന്ധോപാദ്ധ്യായക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ്.

പേഴ്സണല്‍ ആന്‍ഡ് ട്രയിനിങ് വകുപ്പില്‍ എന്തുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് വ്യക്തമാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇദ്ദേഹത്തിന് എതിരെ നടപടിക്ക് സാധ്യതയുണ്ട്.

നിലവിലെ കൊവിഡ്, ചുഴലിക്കാറ്റ് സാഹചര്യങ്ങള്‍ പരിഗണിച്ച്‌ സര്‍വീസ് കാലാവധി അവസാനിച്ച ചീഫ് സെക്രട്ടറിയുടെ സേവനം മൂന്ന് മാസത്തേക്ക് നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ബംഗാളില്‍ നടന്ന അവലോകന യോഗത്തില്‍ നിന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയും ചീഫ് സെക്രട്ടറിയുള്‍പ്പെടെ ബംഗാള്‍ സര്‍ക്കാരിന്റെ പ്രതിനിധികളും വിട്ടുനിന്നു.

ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ച്‌ വിളിച്ചത്. മമതാ ബാനര്‍ജി ആലാപന്‍ ബന്ധോപാധ്യായയെ ഉടന്‍ വിട്ടുനല്‍കാനാകില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിക്ക് ഇന്നലെ കത്തയച്ചിരുന്നു.

എലിപ്പനി: ജാഗ്രത വേണം

ജന്തുജന്യ രോഗം. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മറ്റു മലിനജലവുമായി സമ്ബര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് രോഗ സാധ്യത ഏറെയുള്ളത്.

പനി, പേശിവേദന, തലവേദന, വയറുവേദന,ഛര്‍ദ്ദി, കണ്ണുചുവപ്പ് എന്നിവ പ്രാരംഭ ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കാണുമ്ബോള്‍ത്തന്നെ ശരിയായ ചികിത്സ സ്വീകരിച്ചാല്‍ രോഗം പൂര്‍ണമായും ഭേദമാക്കാം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

"പ്രതീക്ഷയും, അതിജീവനവും"; ജില്ലയില്‍ ഗുരുതര രോഗികളുടെ എണ്ണം കുറയുന്നു; ആരോഗ്യ മേഖലയുടെ പ്രതിസന്ധിയും ഒഴിയുന്നു

മലപ്പുറം: കോവിഡ് വൈറസ് ബാധിച്ച്‌ ഗുരുതര രോഗികളുടെ എണ്ണം കുറയുന്നത് ഐ.സി.യു, വെന്റിലേറ്ററുകളുടെ ലഭ്യതയില്‍ ജില്ല നേരിട്ട പ്രതിസന്ധി കുറയുന്നു. കാറ്റഗറി സി വിഭാഗത്തില്‍ ഗുരുതര ലക്ഷണങ്ങളോടെ നിലവില്‍ 622 പേരാണ് ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഗുരുതര രോഗികളുടെ എണ്ണം കുറയുന്നുണ്ട്. ആദ്യം 800ന് മുകളില്‍ വരെ രോഗികളുണ്ടായിരുന്നു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വൈറസ് രോഗികള്‍ക്ക് നീക്കിവച്ച പകുതി ബെഡുകളിലും ഒഴിവുണ്ട്. അടുത്തിടെ വരെ […]

You May Like

Subscribe US Now