Read Time:45 Second
തിരുവനന്തപുരം: ‘കേരളത്തിന്റെ പ്രതീകം’ എന്ന പദവിയില്‍ നിന്ന് ഇ ശ്രീധരനെ തെരഞ്ഞെടുപ്പു കമിഷന് മാറ്റി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസുകളില്‍നിന്ന് അദ്ദേഹത്തിന്റെ പടങ്ങള്‍ നീക്കണമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്കി. ശ്രീധരന് ബി ജെ പിയില്‍ ചേര്‍ന്ന സാഹചര്യത്തിലാണു തീരുമാനമെന്നു കമിഷന് അറിയിച്ചു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്താണ് ശ്രീധരനെയും ഗായിക കെ എസ് ചിത്രയെയും പ്രതീകങ്ങളായി തിരഞ്ഞെടുത്തത്.