കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍

User
0 0
Read Time:1 Minute, 24 Second

ന്യൂഡല്‍ഹി : കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍. 1,84,070 ഡോസ് വാക്‌സിനാണ് പുതുതായി കേരളത്തിന് അനുവദിച്ചത്. ഇതോടെ കേരളത്തിന് ആകെ ലഭിച്ച വാക്‌സിന്‍ ഡോസിന്‍റെ എണ്ണം 78,97,790 ആയി.

വാക്‌സിന്‍ വിതരണം ആരംഭിച്ചത് മുതല്‍ ഇതുവരെ രാജ്യത്തെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 17.49 കോടി വാക്‌സിന്‍ വിതരണം ചെയ്തെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.ഇനിയും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 84 ലക്ഷം ഡോസ് വാക്‌സിനുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

ഇതിനുപുറമെ 53 ലക്ഷം ഡോസ് വാക്‌സിന്‍ മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ലഭ്യമാക്കുമെന്നും കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ വകുപ്പ് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഭൂമിയില്‍ പതിച്ചതായി റിപ്പോര്‍ട്ട്

നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഭൂമിയില്‍ പതിച്ചതായി റിപ്പോര്‍ട്ട്.അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച്‌ കത്തിതുടങ്ങിയ ചൈനീസ് റോക്കറ്റ് ‘ലോങ് മാര്‍ച്ച്‌ 5 ബി’ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ മാലദ്വീപിന്‍റെ അടുത്ത് വീണുവെന്ന് അനുമാനം. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ചൈനയുടെ സ്വപ്ന പദ്ധതിയായ ലാര്‍ജ് മോഡ്യുലര്‍ സ്പേസ് സ്റ്റേഷന്റെ പ്രധാന ഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29ന് ഭ്രമണ പഥത്തില്‍ എത്തിച്ചിരുന്നു. ഇതിനുശേഷമുള്ള മടക്കയാത്രയിലാണ് റോക്കറ്റിന് നിയന്ത്രണം നഷ്ടമായത്. 21,000 കിലോ […]

You May Like

Subscribe US Now