കേരളത്തില്‍ കാലവര്‍ഷം വൈകില്ല; മെയ് 31ന് എത്തുമെന്ന് ഐഎംഡി

User
0 0
Read Time:2 Minute, 13 Second

തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം മെയ് 31ന് കേരളത്തില്‍ എത്താന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അവരുടെ മോഡല്‍ അനുമാനങ്ങളില്‍ നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യതയും പറയുന്നുണ്ട്. വെള്ളിയാഴ്ച പുറത്തിറക്കിയ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടിലാണ് പുതിയ അറിയിപ്പ്.

നാല് മാസം നീണ്ടു നില്‍ക്കുന്ന തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം സാധാരണ ജൂണ്‍ ആദ്യമാണ് കേരളത്തില്‍ എത്താറുള്ളത്. പുതിയ കാലാവസ്ഥാ പ്രവചനം പ്രകാരം സാധാരണ കാലവര്‍ഷം എത്തുന്ന സമയത്ത് തന്നെ ഈ വര്‍ഷവും എത്താനുള്ള സാധ്യതയാണ് കാണുന്നത്.

മെയ് 6ന് കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ രണ്ടാം ഘട്ട പ്രവചനമായ എക്സറ്റന്‍ഡഡ്‌ റേഞ്ച് ഫോര്‍കാസ്റ്റില്‍ (ഇആര്‍എഫ്) കേരളത്തില്‍ ജൂണ്‍ ഒന്നിന് കാലവര്‍ഷം എത്തുമെന്നായിരുന്നു പ്രവചനം.

കാലാവസ്ഥാ വകുപ്പിന്റെ രണ്ടാം ഘട്ട ലോങ്ങ് റേഞ്ച് ഫോര്‍കാസ്റ്റ് (എല്‍ആര്‍എഫ്) ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കും. അതില്‍ ഇന്ത്യയിലെയും കേരളത്തിലെയും ഇത്തവണത്തെ മഴ ലഭ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

കഴിഞ്ഞ മാസം ഒന്നാം ഘട്ട പ്രവചനം കാലാവസ്ഥാ വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ സാധാരണ മഴയോ, സാധാരണയില്‍ കൂടിയ മഴയോ ലഭിക്കുമെന്നായിരുന്നു പ്രവചനം. എല്‍-നീനോ പ്രതിഭാസം ഇന്ത്യയില്‍ മുഴുവന്‍ മഴക്ക് അനുകൂല സാഹചര്യം ഒരുക്കുമെന്നും കൂടുതല്‍ മഴ നല്‍കുമെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ടൗട്ടെ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യക്കാര്‍ക്ക് സഹായമെത്തിക്കണമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഹായം ആവശ്യമുള്ളവര്‍ക്ക് സാധ്യമായതെല്ലാം ചെയ്ത് കൊടുക്കണമെന്ന് രാഹുല്‍ഗാന്ധി. ‘കേരളം, മഹാരാഷ്ട്ര, ഗോവ, തമിഴ്നാട്, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പുണ്ട്. പലയിടങ്ങളിലും മഴ ശക്തമാണ്. സഹായം ആവശ്യമുള്ളവര്‍ക്കെല്ലാം എത്തിച്ച്‌ കൊടുക്കണമെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയാണ്’. രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കേരളത്തില്‍ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയെ തുടര്‍ന്ന് വടക്കന്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് […]

You May Like

Subscribe US Now