കണ്ണൂര്‍ | സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തെ പിണറായി ഭരണത്തില്‍ നടപ്പിലായത് വന്‍ വികസന പദ്ധതികളാണെന്ന് സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്. കെ ഫോണ്‍ പദ്ധതി ഇതില്‍ പ്രധാനമാണ്. ലോക നിവാരത്തിലുള്ള ഇന്റര്‍നെറ്റ് കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ പോകുകയാണെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ക്കുള്ള ജനപിന്തുണ കൂടിവരുകയാണ്. ഇത് തകര്‍ക്കാനാണ് യു ഡി എഫും ബി ജെ പിയും ചേര്‍ന്ന് നടത്തുന്നത്. അക്രമ സമരങ്ങള്‍ നടത്താന്‍ യു ഡി എഫ് ഗൂഢാലോചന നടത്തുന്നു. തിരഞ്ഞെടുപ്പിന് മുമ്ബ് ആക്രമണം അഴിച്ചുവിടുകയാണ് ലക്ഷ്യം. പി എസ് സി റാക്ഹോള്ഡേഴ്സിനെ മുന്നില്‍ നിര്‍ത്തി യു ഡി എഫ് അക്രമ സമരം അഴിച്ചുവിടുകയാണ്.
ഇല്ലാത്ത ഒഴിവുകളില്‍ പി എസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് ജോലി കൊടുക്കാന്‍ പറ്റില്ല. മാനുഷിക പരിഗണന നല്‍കിയാണ് താത്ക്കാലിക ജീവനക്കാരുടെ നിയമനം നടത്തിയത്. പി എസ് സി വഴി നിയമനം നടത്തുന്ന ഒരു തസ്തികയിലും ഈ സര്‍ക്കാറിന്റെ കാലത്ത് താത് ക്കാലികക്കാരെ നിയമിച്ചിട്ടില്ല. തൊഴില്‍ ഇല്ലായ്മ വര്‍ദ്ധിക്കാന്‍ കാരണം കോണ്‍ഗ്രസിന്റെ നിലപാടുകളാണ്. പത്ത് ലക്ഷത്തോളം ഒഴിവുകളാണ് കേന്ദ്രം നികത്താതെ കിടക്കുന്നത്. ഇതില്‍ കോണ്‍ഗ്രസിന് മിണ്ടാട്ടമില്ല. ബേങ്കിംഗ് മേഖലയിലും ഇപ്പോള്‍ നിയമനം നടത്തുന്നില്ലെന്നും വിജയരാഘവന് കുറ്റപ്പെടുത്തി.