കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ 6 ന്

User
0 0
Read Time:3 Minute, 0 Second

ന്യൂഡല്‍ഹി: കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് നാലരയ്ക്ക് വിജ്ഞാന്‍ ഭവനില്‍ വച്ച്‌ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് തിയ്യതികള്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ ഏപ്രില്‍ 6നാണ് തിരഞ്ഞെടുപ്പ് നടക്കുക.

കേരളത്തില്‍ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടത്തില്‍ തന്നെ നടക്കും. ഏപ്രില്‍ 6നാണ് വോട്ടെടുപ്പ് നടക്കുക. മെയ് 2 നാണ് വോട്ടെണ്ണല്‍ നടക്കുക. മാര്‍ച്ച്‌ 12നാണ് കേരളത്തില്‍ വിജ്ഞാപനം നടക്കുക. മാര്‍ച്ച്‌ 20നാണ് സൂക്ഷ്മ പരിശോധന നടക്കുക. വിഷു, ഹോളി, ദുഖവെള്ളി, റമദാന്‍ എന്നീ തീയതികളെല്ലാം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

എല്ലാ സംസ്ഥാനങ്ങളിലും പോളിങ് സ്റ്റേഷനുകളുടെ എണ്ണം വന്‍തോതില്‍ ഉയരും. മുതിര്‍ന്ന പൗരന്‍മാര്‍ക്കും അം​ഗപരിമിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് തുടരും. പോളിങ് സമയം സാധാരണ നിലയിലുള്ളതിനേക്കാളും ഒരു മണിക്കൂര്‍ വര്‍‍ധിപ്പിച്ചു. കേരളത്തിലെ പോലിസ് നിരീക്ഷകനായി ദീപക്

മിശ്ര ഐപിഎസിനെ നിയോ​ഗിച്ചു. കേരളത്തില്‍ 40771 പോളിങ് ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിക്കുക. പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ടു ദിവസത്തില്‍ തീരുമാനിക്കും. പുഷ്പേന്ദ്ര കുമാര്‍ പുനിയ കേരളത്തില്‍ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനാവും. 30.8 ലക്ഷം രൂപ ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിക്ക് പരമാവധി ചെലവാക്കാവുന്ന തുകയായി നിശ്ചയിച്ചു.

സംസ്ഥാനത്ത് 40,771 പോളിങ് ബൂത്തുകളാണ് ഉള്ളത്. ബൂത്തുകളുടെ എണ്ണത്തില്‍ 89.65 ശതമാനം വര്‍ദ്ധനവ് ഇക്കുറി ഉണ്ടായി. സംസ്ഥാനത്ത് 140 മണ്ഡലങ്ങളുണ്ട്. 2.67 കോടിയിലേറെ വോട്ടര്‍മാരുള്ളതില്‍ 579033 പുതിയ വോട്ടര്‍മാരുണ്ട്. 221 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഇത്തവണ വോട്ട് ചെയ്യുന്നുണ്ട്. വോട്ടര്‍ പട്ടികയുടെ അന്തിമ കണക്കില്‍ ഇനിയും വോട്ടര്‍മാര്‍ കൂടിയേക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണ പണയ വായ്പകള്‍ എഴുതിത്തള്ളി തമിഴ്‌നാട് സര്‍ക്കാര്‍‍; സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കൈപിടിച്ച്‌ എടപ്പാടി പളനിസ്വാമി

ചെന്നൈ: സ്വര്‍ണ പണയ വായ്പകള്‍ എഴുതിത്തള്ളി എടപ്പാടി പളനിസ്വാമി സര്‍ക്കാര്‍. 25,000 മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകളാണ് തമിഴ്‌നാട് എഴുതിതള്ളിയത്. കൊറോണ ദുരിതാശ്വാസ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വായ്പകള്‍ നല്‍കിയിരുന്നു. ഇതു എഴുതിതള്ളിയതോടെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുഗ്രഹമായിട്ടുണ്ട്. ലോക്ഡൗണ്‍ സമയത്ത് പണയംവച്ച സ്വര്‍ണം വീണ്ടെടുക്കാന്‍ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ഈ നടപടി സഹായിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി പറഞ്ഞു.

You May Like

Subscribe US Now