കേരളാ കോണ്‍ഗ്രസ് നേതാവ് സ്കറിയാ തോമസ് അന്തരിച്ചു

User
0 0
Read Time:1 Minute, 48 Second

കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസ് അന്തരിച്ചു. കൊച്ചിയില്‍ വെച്ചായിരുന്നു അന്ത്യം. 65 വയസ്സായിരുന്നു. കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം ചെയര്‍മാനാണ്.

കോവിഡാനന്തര ചികില്‍സയിലായിരുന്നു അദ്ദേഹം. രണ്ടു തവണ കോട്ടയത്തുനിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1977 മുതല്‍ 1984 വരെ കോട്ടയത്തെ പ്രതിനിധീകരിച്ചു.

2016 ല്‍ കടുത്തുരുത്തിയില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നു. കെ എം മാണി, പി ജെ ജോസഫ്, പി സി തോമസ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് വിട്ടു വന്ന് പി സി തോമസിനൊപ്പം ഐഎഫ് ഡി പി എന്ന പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് ഇടതു മുന്നണിയില്‍ പ്രവര്‍ത്തിച്ചു.

പി സി തോമസ് ഇടതുമുന്നണി വിട്ടപ്പോള്‍ കേരള കോണ്‍​ഗ്രസ് സ്കറിയാ തോമസ് വിഭാ​ഗം രൂപീകരിച്ച്‌ ഇടതുമുന്നണിയില്‍ തുടര്‍ന്നു. പിണറായി വിജയനുമായി വളരെ അടുപ്പമുണ്ടായിരുന്ന നേതാവാണ് സ്കറിയ തോമസ്.

നിലവില്‍ കേരളാ സ്റ്റേറ്റ് എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അവിഭക്ത കേരള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ പദവികളും സ്കറിയാ തോമസ് വഹിച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്‌കറിയാ തോമസിന്റെ വേര്‍പാട്‌ വലിയ നഷ്ടം: എ.വിജയരാഘവന്‍

കേരള കോണ്‍ഗ്രസ്‌ നേതാവ്‌ സ്‌കറിയാ തോമസിന്റെ നിര്യാണത്തില്‍ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. 1977ലും 80ലും ലോക്‌സഭയില്‍ കോട്ടയത്തെ പ്രതിനിധീകരിച്ച അദ്ദേഹം എന്നും കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക്‌ വേണ്ടി നിലയുറപ്പിച്ചു. അവിഭക്ത കേരള കോണ്‍ഗ്രസില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം ഇടതുപക്ഷ മതേതര രാഷ്ട്രീയത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞതോടെയാണ്‌ എല്‍.ഡി.എഫിലെത്തിയത്‌. 2016-ല്‍ കടുത്തുരുത്തിയില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായിരുന്നു. മികച്ച പാര്‍ലമെന്റേറിയന്‍, കര്‍ഷക പ്രശ്‌നങ്ങളില്‍ ശ്രദ്ധപതിപ്പിച്ച പൊതുപ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്‌. എല്‍.ഡി.എഫ്‌ തുടര്‍ […]

You May Like

Subscribe US Now