കേരള ബാങ്ക് പിരിച്ചുവിടും; സംസ്ഥാനത്ത് കോവിഡ് പ്രതിരോധം പൂര്‍ണ്ണമായൂം പരാജയപ്പെട്ടു: ചെന്നിത്തല

User
0 0
Read Time:2 Minute, 13 Second

ആലപ്പുഴ: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ബാങ്ക് രൂപീകരണം നിയമവിരുദ്ധമാണ്. സഹകരണപ്രസ്ഥാനത്തെ നശിപ്പിച്ച തീരുമാനമാണിത്. ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം തുടരുമ്ബോഴും സംസ്ഥാനത്ത് പിന്‍വാതിന്‍ നിയമനങ്ങള്‍ നടക്കുകയാണ്. അര്‍ഹതപ്പെട്ടവരെ സ്ഥിരപ്പെടുത്തുന്നതില്‍ യു.ഡി.എഫ് എതിരല്ല. എന്നാല്‍ ഇടത്പക്ഷ അനുഭാവികളെ മാത്രമായി നിയമിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞ് അപേക്ഷിച്ചിട്ടും മുഖ്യമന്ത്രിയുടെ മനസ്സലിയുന്നില്ല. ഇത് ധാര്‍ഷ്ട്യമാണെന്നും ചെന്നിത്തല വിമര്‍ശിച്ചു. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ആലപ്പുഴയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന അഞ്ച് പുതിയ മെഡിക്കല്‍ കോളജുകളും ഈ സര്‍ക്കാര്‍ അട്ടിമറിച്ചു. ഇടുക്കി മെഡിക്കല്‍ കോളജ് ഇല്ലാതാക്കി. വയനാട് മെഡിക്കല്‍ കോളജിനു നല്‍കിയ സൗജന്യ ഭൂമി പോലും വേണ്ടെന്ന് വച്ചു. ഹരിപ്പാട് മെഡിക്കല്‍ കോളജും ഇല്ലാതാക്കി. കേട്ടുകേള്‍വിയില്ലാത്ത നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

മെഡിക്കല്‍ കോളജുകള്‍ അട്ടിമറിക്കപ്പെട്ടത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് തടസ്സമായി. ആലപ്പുഴയില്‍ നാല് മന്ത്രിമാരുണ്ടെങ്കിലും അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു

മുംബൈ: ബോളിവുഡ് സിനിമ ടിവി താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു. മുംബൈയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫേസ്ബുക്കില്‍ ആത്മഹത്യ കുറിപ്പ് പങ്കുവച്ചതിനു ശേഷമാണ് താരം ജീവനൊടുക്കിയത്. ബന്ധുക്കള്‍ വായിക്കാന്‍ എന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരുന്നത്. സിനിമ രംഗത്തെ കഷ്ടപ്പാടുകളും, സന്തുഷ്ടകരമല്ലാത്ത വിവാഹ ജീവിതവുമാണ് ആത്മഹത്യക്ക് കാരണമായി കുറിപ്പിലുള്ളത്. അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിനൊപ്പം എംഎസ് ധോണി: അള്‍ ടോള്‍ഡ് സ്‌റ്റോറിയില്‍ പ്രധാന വേഷത്തില്‍ സന്ദീപ് അഭിനയിച്ചിരുന്നു. മുംബൈയിലെ ജോര്‍ജിയന്‍ […]

You May Like

Subscribe US Now