കേ​ര​ള​ത്തി​ല്‍ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ളു​ടെ കും​ഭ​മേ​ള: ചെ​ന്നി​ത്ത​ല

User
0 0
Read Time:2 Minute, 15 Second

മ​ല​പ്പു​റം: കേ​ര​ള​ത്തി​ല്‍ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ളു​ടെ കും​ഭ​മേ​ള​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഐ​ശ്വ​ര്യ കേ​ര​ളം യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ കൂ​ട്ട​സ്ഥി​ര​പ്പെ​ടു​ത്ത​ലു​ക​ളെ അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ച​ത്.

പാ​ര്‍​ട്ടി നേ​താ​ക്ക​ന്മാ​രു​ടെ ഭാ​ര്യ​മാ​രെ​യും ഇ​ഷ്ട​ക്കാ​രെ​യും സ​ര്‍​ക്കാ​ര്‍ വ്യാ​പ​ക​മാ​യി സ്ഥി​ര​പ്പെ​ടു​ത്തു​ക​യാ​ണ്. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ടാ​കും. പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തേ​ക്കാ​ള്‍ പി​എ​സ്‌സി ​നി​യ​മ​ന​ങ്ങ​ള്‍ ന​ട​ന്ന​ത് ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​സ്‌ലിം ​ലീ​ഗി​നെ ഒ​റ്റ​തി​രി​ഞ്ഞ് ആ​ക്ര​മി​ച്ച്‌ യു​ഡി​എ​ഫി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​മെ​ന്ന് സി​പി​എം ക​രു​തേ​ണ്ട. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ഇ​തു​വ​രെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​ഞ്ഞി​ല്ല. ഭ​ക്ത​ര്‍​ക്കൊ​പ്പ​മാ​ണോ സ​ര്‍​ക്കാ​രെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്ക​ണം. സ​ര്‍​ക്കാ​രി​ന്‍റെ മു​ന്‍ നി​ല​പാ​ട് വി​ഷ​യ​ത്തി​ല്‍ മാ​റ്റി​യോ എ​ന്നും ന​വോ​ഥാ​ന​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ഭ​ക്ത​രോ​ട് കാ​ട്ടി​യ ക്രൂ​ര​ത​യ്ക്ക് മാ​പ്പ് പ​റ​യാ​ന്‍ ത​യാ​റു​ണ്ടോ എ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കര്‍ഷക സമരം: ഉടന്‍ പരിഹാരം കാണണം; പ്രതികരിച്ച്‌ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന

രാജ്യതലസ്ഥാനത്ത് കര്‍ഷക സമരം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടന. സമാധാനപരമായി പ്രതിഷേധങ്ങള്‍ക്കായി ഒത്തു കൂടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും സമരത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നും സംഘടന ആവശ്യപ്പെട്ടു. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തിയില്‍ നടത്തുന്ന കര്‍ഷക സമരത്തിന് അന്താരാഷ്ട്ര ശ്രദ്ധ കൈവന്നതോടെ പ്രതികരണവുമായി നിരവധി പേരാണ് രം​ഗത്തെത്തിയത്. അതിനിടെ സമരം ശക്തമായി മുന്നോട്ടു പോവുകയാണ്. സമരം […]

You May Like

Subscribe US Now