കൊച്ചിയില്‍ സ്ഥിതി കടുക്കുന്നു… നിയന്ത്രണം കടുപ്പിക്കുന്നു, വാഹനങ്ങള്‍ പിടിച്ചെടുക്കും ലൈസന്‍സ് റദ്ദാക്കും

User
0 0
Read Time:1 Minute, 40 Second

കൊച്ചി: ലോക്ക്ഡൗണില്‍ എറണാകുളം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പോലീസ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.77% ആവുകയും 35250 പേര്‍ക്ക് കോവിഡ് സ്ഥിരീകിരിക്കുകയും ചെയ്തിട്ടുണ്ട്.

ജില്ലാ അതിര്‍ത്തികള്‍ പോലീസ് ബാരിക്കേഡുകള്‍ വെച്ച്‌ അടച്ചു. കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് ജില്ലയിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

നഗരത്തിനകത്തും പരിശോധനകള്‍ കൃത്യമായ പരിശോധന നടത്തുന്നുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കാന്‍ കൊച്ചി പോലീസ് കമ്മിഷണര്‍ സി.എച്ച്‌. നാഗരാജു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്തെ കോവിഡ് അതിവ്യാപനത്തിലേക്ക് നയിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരിനും കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി : സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകാന്‍ കാരണം നിയമസഭയിലേക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളുടെ പ്രചാരണ സമയത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ഭീകരമായ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. നിയമസഭാ, തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പ്രചാരണം നടത്തിയതാണ് ഈ ദു:സ്ഥിതിക്ക് ഒരുപരിധിവരെ കാരണമായതെന്നും ഇതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ […]

You May Like

Subscribe US Now