കൊടകര കള്ളപ്പണക്കേസ്: ഇ ഡി വീണ്ടും സമയം ആവശ്യപ്പെട്ടു

User
0 0
Read Time:1 Minute, 24 Second

ബി ജെ പി നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കള്ളപ്പണക്കേസിലെ അന്വേഷണത്തില്‍ നിലപാട് അറിയിക്കാന്‍ ഇ ഡി വീണ്ടും സമയം ആവശ്യപ്പെട്ടു. കൊടകര കളളപ്പണത്തിന്റെ ഉറവിടം ഇ ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ നേതാവ് സലീം മടവൂര്‍ നല്‍കിയ ഹരജിയിലാണ് നടപടി.

വിശദമായ സത്യവാങ്മൂലം എഴുതി സമര്‍പ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരം ഹൈക്കോടതി രണ്ടാഴ്ച സമയം നല്‍കി. ജസ്റ്റിസ് അശോക് മേനോനാണ് കേസ് പരിഗണിച്ചത്. ഇ ഡിക്ക് നിലപാടറിയിക്കാന്‍ നേരത്തെ പത്ത് ദിവസം നല്‍കിയിരുന്നു.

ബി ജെ പി നേതാക്കള്‍ ഉള്‍പ്പെട്ട കേസ് ഇ ഡി അന്വേഷിക്കുന്നില്ലന്നും നിരവധി തവണ പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ലന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. സമഗ്ര അന്വേഷണത്തിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒരു കോടിയലധികം പേര്‍ക്ക്​ വാക്​സിന്‍ നല്‍കിയെന്ന്​​ കേരളം; വാക്‌സിന്‍ സ്വീകരിച്ചരില്‍ മുന്‍പന്തിയില്‍ സ്ത്രീകള്‍

തിരുവനന്തപുരം:സംസ്ഥാനത്ത്​ ഒരു കോടിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെന്ന്​ സംസ്ഥാനം.1,00,69,673 പേര്‍ക്കാണ്​ ഇതുവരെ വാക്​സിന്‍ നല്‍കിയതെന്ന്​ ആരോഗ്യമന്ത്രി വീണ ജോര്‍ജ്​ അറിയിച്ചു. സംസ്ഥാനത്തിന് ഇതുവരെ 1,24,01,800 ഡോസ് വാക്‌സിനാണ് ലഭ്യമായത്. എന്നാല്‍ ലഭ്യമായ അധിക ഡോസ് വാക്‌സിന്‍ പോലും ഉപയോഗപ്പെടുത്തി അതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിനെടുക്കാന്‍ കഴിഞ്ഞു.സംസ്ഥാന​ത്തെ നഴ്‌സുമാരുടെ ജാഗ്രതകൊണ്ടാണ്​ വാക്​സിന്‍ പാഴായി പോകുന്ന അവസ്ഥ ഉണ്ടാകാതിരുന്നതെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളാണ് പുരുഷന്‍മാരേക്കേള്‍ കൂടുതല്‍ വാക്‌സിന്‍ സ്വീകരിച്ചത്. 51,99,069 […]

You May Like

Subscribe US Now