‘കൊന്നൊടുക്കുന്നത് പുറം ലോകമറിയരുത്’; ഇസ്രായേല്‍ നരനായാട്ടിന്റെ ദൃശ്യങ്ങള്‍ തടഞ്ഞ് ഇന്‍സ്റ്റയും ഫേസ്ബുക്കും

User
0 0
Read Time:1 Minute, 44 Second

ജറൂസലം: ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറംലോകമറിയാതിരിക്കാന്‍ ഒത്താശകള്‍ ചെയ്ത് സോഷ്യല്‍ മീഡിയകളും. എന്നാല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച അക്കൗണ്ടുകള്‍ ഇന്‍സ്റ്റാഗ്രാം സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. പലദൃശ്യങ്ങളും ഡിലീറ്റ് ചെയ്യുകയോ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുകയോ ചെയ്തിട്ടുണ്ട് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും.

എന്നാല്‍ ലോകത്താകമാനം മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച വിവരങ്ങള്‍ ശേഖരിക്കുന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മയായ DO-AM, (Documenting Oppression Against Muslims) യുടെ അക്കൗണ്ടുകളാണ് ഇന്‍സ്റ്റാഗ്രാം വിലക്കിയത്. ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ ഉള്ളടക്കമായി വരുന്ന പോസ്റ്റുകളും ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങള്‍ നിശ്ശബ്ദമാക്കുകയോ സെന്‍സര്‍ ചെയ്യപ്പെടുകയോ ചെയ്യുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തില്‍ തന്നെയാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ നീക്കം. അതേസമയം സാങ്കേതിക തകരാറുകള്‍ എന്നാണ് ഇതിന് ബന്ധപ്പെട്ടവര്‍ നല്‍കിയിരിക്കുന്ന വിശദീകരണം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് ഇന്ന് 4,205 മരണം, 3.48 ലക്ഷം പുതിയ കേസുകള്‍; മാറ്റമില്ലാതെ കൊവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത് 4205 പേര്‍. 3,48,421 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 3,55,338 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. 2,33,40,938 ആണ് രാജ്യത്തെ ആകെ കൊവിഡ് രോഗികള്‍. ആയി ഉയര്‍ന്നു. ഇതില്‍ 1,93,82,642 പേര്‍ക്ക് ഇതുവരെ രോഗമുക്തിയുണ്ടായി. മരണസംഖ്യ 2,54,197 ആയി ഉയര്‍ന്നു. 37,04,099 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 17,52,35,991 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്‌സിന്‍ നല്‍കിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, […]

You May Like

Subscribe US Now