കൊറോണ വൈറസ് വായുവിലൂടെയും പകരും: മാര്‍ഗ നിര്‍ദ്ദേശം പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

User
0 0
Read Time:2 Minute, 37 Second

ന്യൂഡല്‍ഹി: കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചതിന് പിന്നാലെ മാര്‍ഗ നിര്‍ദ്ദേശത്തില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് പുറത്തിറക്കിയ കൊറോണ ചികിത്സാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച്‌ പരാമര്‍ശമുള്ളത്. അടുത്ത് ഇടപഴകുന്നവര്‍ക്കെ രോഗം ബാധിക്കു എന്ന മുന്‍ധാരണകളെ തള്ളിയുള്ളതാണ് പുതിയ റിപ്പോര്‍ട്ട്.

വായുവിലൂടെയും വൈറസ് പകരുന്ന സാഹചര്യത്തില്‍ കൊറോണ പ്രതിരോധത്തിനായി ഇരട്ടി സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. അതിനായി ഇരട്ടി മാസ്‌കും, സാമൂഹിക അകലവും കര്‍ശനമായും ഉറപ്പാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

വൈറസ് പ്രധാനമായും വായുവിലൂടെയും രോഗബാധിതനായ വ്യക്തി ചുമയ്ക്കുമ്ബോഴോ സംസാരിക്കുമ്ബോഴോ ചെയ്യുമ്ബോള്‍ പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെയും പകരുമെന്നാണ് ഇതില്‍ പറയുന്നത്. കൊറോണ രോഗിയില്‍ നിന്നുള്ള ദ്രവകണങ്ങള്‍ പ്രതലങ്ങളില്‍ പതിച്ചേക്കാം. വൈറസ് എത്രസമയം പ്രതലത്തിലുണ്ടാകുമെന്നത് അതിന്റെ ഉപരിതലം അനുസരിച്ച്‌ വ്യത്യാസപ്പെടാം.

കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ വൈറസ് പത്ത് മീറ്റര്‍ വരെ സഞ്ചരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഡ്രോപ്പ്‌ലെറ്റുകളുടേയും എയ്‌റോസോളുകളുടേയും രൂപത്തിലുള്ള ഉമിനീര്‍, മൂക്കില്‍ നിന്നും പുറത്തുവരുന്ന ദ്രവം എന്നിവ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വൈറസിനെ എത്തിക്കുന്നു. എയ്‌റോസോളുകള്‍ വായുവിലൂടെ വലിയ ദൂരം സഞ്ചരിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്‌പീക്കര്‍ എം.ബി. രാജേഷ് രാജ്‌ഭവനിലെത്തി; ഗവര്‍ണറോട് നയപ്രഖ്യാപന പ്രസംഗം നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചു

തിരുവനന്തപുരം: പുതുതായി ചുമതലയേ‌റ്റ നിയമസഭാ സ്‌പീക്കര്‍ എം.ബി. രാജേഷ്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു. രാജ്‌ഭവനിലെത്തി അദ്ദേഹം മേയ് 28ന് സഭയിലെത്തി നയപ്രഖ്യാപന പ്രസംഗം നടത്തണമെന്ന് ഔപചാരികമായി ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം സഭയില്‍ ഗവ‌ര്‍ണര്‍ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നല്‍കി. വെള‌ളിയാഴ്‌ചയാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. കൊവിഡ് ചുമതലകളുടെ ഏകീകരണത്തിന് മന്ത്രിമാരില്ലാത്ത വയനാട്, കാസര്‍കോട് ജില്ലകളിലേക്ക് മന്ത്രിമാരെ ചുമതലയേല്‍പ്പിച്ചു. വയനാട് ജില്ലയില്‍ പൊതുമരാമത്ത് […]

You May Like

Subscribe US Now