കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍; ഭര്‍ത്താവ് ഒളിവില്‍

User
0 0
Read Time:1 Minute, 38 Second

കൊല്ലം: ശാസ്താംകോട്ടയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതത്തോട് സ്വദേശി വിസ്മയ(24)യെയാണ് തിങ്കളാഴ്ച രാവിലെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അതേസമയം, സംഭവം കൊലപാതകമാണെന്നും സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതുമെന്നുള്ള ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്ത് വന്നു,യുവതിയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവായ കിരണ്‍കുമാര്‍ ഒളിവില്‍പോയിരിക്കുകയാണ്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ പീഡനങ്ങള്‍ വിസ്മയ നേരിട്ടിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. ക്രൂര മര്‍ദ്ദനത്തിന് ഇരയാകുന്ന വിവരം വിസ്മയ സഹോദരന് അയച്ച വാട്‌സാപ്പ് സന്ദേശങ്ങളിലുണ്ട്. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കിയിരുന്നു. ഈ സന്ദേശം ലഭിച്ച്‌ മണിക്കൂറുകള്‍ക്ക് ശേഷമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ യാണ് കുടുംബം കൊലപാതകമെന്ന ആരോപണവുമായി രംഗത്ത് എത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്ത്രീകളുടെ വസ്ത്രധാരണരീതിയാണ് പീഡ‌നത്തിന് കാരണം; വിവാദ പ്രസ്താവനയുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി

ലാഹോര്‍: പാകിസ്ഥാനില്‍ വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങള്‍ക്കു കാരണം സ്ത്രീകളുടെ മോശം വസ്ത്രധാരണ രീതികളാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇത് രണ്ടാമത്തെ തവണയാണ് ഇമ്രാന്‍ ഖാന്‍ ഇത്തരമൊരു അഭിപ്രായം പറയുന്നത്. പാകിസ്ഥാനില്‍ ഇത് വന്‍ പ്രതിഷേധത്തിനും വഴിവച്ചിരുന്നു. എന്നാല്‍ തന്റെ അഭിപ്രായത്തില്‍ യാതൊരു മാറ്റവുമില്ലെന്ന സൂചനയാണ് ഇമ്രാന്‍ ഇതേ അഭിപ്രായം വീണ്ടും ആവര്‍ത്തിച്ചതില്‍ നിന്നും മനസ്സിലാകുന്നത്. ഒരു സ്ത്രീ വളരെ കുറച്ച്‌ വസ്ത്രങ്ങള്‍ മാത്രമാണ് ധരിക്കുന്നതെങ്കില്‍ അത് ഉറപ്പായും പുരുഷനില്‍ […]

Subscribe US Now