കൊവിഡ് പ്രതിരോധത്തിന് കേന്ദ്രസഹായം ആവശ്യപ്പെട്ടു മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു

User
0 0
Read Time:1 Minute, 35 Second

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് കേന്ദ്രസഹായം ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ വര്‍ധിച്ച്‌ കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ 1000 ടണ്‍ ഓക്‌സിജന്‍(എല്‍എംഒ) അടിയന്തിരമായി അനുവദിക്കണം. ഇറക്കുമതി ചെയ്യുന്ന ഓക്‌സിജനില്‍ ഒരു വിഹിതം സംസ്ഥാനത്തിന് അനുവദിക്കണം. തൊട്ടടുത്ത് സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് 500 മെട്രിക് ടണ്‍ എല്‍എംഒ അനുവദിക്കാന്‍ കേന്ദ്രം ഇടപെടണം. കേന്ദ്ര പൂളില്‍ നിന്ന് സംസ്ഥാനത്തിന് ആവശ്യമായ വെന്റിലേറ്റര്‍, ഓക്‌സിജന്‍, പിഎസ്‌എ പ്ലാന്റ് എന്നിവ അനുവദിക്കണമെന്നും കത്തില്‍ പറയുന്നു. സംസ്ഥാനത്ത് ആദ്യം ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് നല്‍കാന്‍, 50 ലക്ഷം കോവി ഷീല്‍ഡ് വാക്‌സിനും 25 ലക്ഷം കോവാക്‌സിനും അലോട്ട് ചെയ്യണം. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന കൊവിഡ് പൊസിറ്റിവിറ്റി നിരക്കുള്ള കേരളത്തിന് പ്രതിരോധ സംവിധാനങ്ങള്‍ അനുവദിച്ചു നല്‍കണമെന്നും കത്തില്‍ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് വാക്സിന്‍ പാഴാക്കാതിരുന്ന കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

കൊവിഡ് വാക്സിന്‍ ഒരു തുള്ളി പോലും പാഴാക്കാതിരുന്ന കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യം പരാമര്‍ശിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. Good to see our healthcare workers and nurses set an example in reducing vaccine wastage. Reducing vaccine wastage is important in strengthening the fight against COVID-19.

You May Like

Subscribe US Now