കൊവിഷീല്‍ഡ് വാക്‌സിന്‍; രണ്ടാം ഡോസ് 12 മുതല്‍ 16 ആഴ്ച്ച വരെ ദീര്‍ഘിപ്പിക്കാം

User
0 0
Read Time:1 Minute, 36 Second

ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് എടുക്കുന്നത് 12 മുതല്‍ 16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാം. സര്‍ക്കാര്‍ വിദഗ്ധ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ദീര്‍ഘിപ്പിക്കുന്നത്. നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യുണിസേഷനാണ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള ദീര്‍ഘിപ്പിക്കാമെന്ന നിര്‍ദ്ദേശം നല്‍കിയത്.

നാലു മുതല്‍ ആറ് ആഴ്ച്ചകള്‍ക്കിടെ കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കണമെന്നായിരുന്നു ആദ്യഘട്ടത്തില്‍ വ്യക്തമാക്കിയിരുന്നത്. പിന്നീട് ഇത് ആറു- എട്ട് ആഴ്ച്ചയായി വര്‍ധിപ്പിച്ചു. കൊവിഷീല്‍ഡ് വാക്സിന്റെ ഇരുഡോസുകള്‍ക്കും ഇടയിലെ ഇടവേള ദീര്‍ഘിപ്പിക്കുന്നത് വാക്സിന്റെ ഫലപ്രാപ്തി മെച്ചപ്പെടുത്തുമെന്ന് അന്താരാഷ്ട്ര പഠനങ്ങളും വ്യക്തമാക്കിയിരുന്നു. അതേസമയം ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ രണ്ട് ഡോസുകള്‍ എടുക്കുന്നതിനിടയിലെ ഇടവേളയില്‍ മാറ്റമില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തിന് വേണ്ട വാക്‌സിന്‍ എപ്പോള്‍ നല്‍കും? കേന്ദ്രം മറുപടി പറയണം; വാക്‌സിനില്‍ ഇടപെട്ട് ഹൈക്കോടതി

സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തിന് വേണ്ട വാക്‌സിന്‍ മുഴുവന്‍ ലഭ്യമാക്കാനാവുമോ എന്ന് കേന്ദ്രം അറിയിക്കണമെന്നും കോടതി പറഞ്ഞു. എന്നാല്‍ വിതരണം നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതി ആണ് തീരുമാനം എടുക്കേണ്ടതെന്നാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചത്. കേസില്‍ വെള്ളിയാഴ്ചക്കകം സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് കോടതി […]

You May Like

Subscribe US Now