കൊ​ല്ല​ത്ത് സ്ഥാ​നാ​ര്‍​ഥി​യാ​കും, ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ച്ചു​: ബി​ന്ദു കൃ​ഷ്ണ

User
0 0
Read Time:1 Minute, 51 Second

കൊ​ല്ലം: കൊ​ല്ല​ത്ത് സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്നും ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ച്ചു​വെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഇ​ന്ന് ആ​രം​ഭി​ക്കു​മെ​ന്നും ബി​ന്ദു കൃ​ഷ്ണ വ്യ​ക്ത​മാ​ക്കി. .പി.സി. വിഷ്ണുനാഥ് കുണ്ടറയിലേക്ക് മാറും.

ഇന്നലെ പിസി വിഷ്ണുനാഥ് കൊല്ലത്ത് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ, ബിന്ദുകൃഷ്ണയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം വാടി കടപ്പുറത്തെ മത്സ്യത്തൊഴിലാളികള്‍ ഡി സി സി ഓഫീസിലെത്തി വൈകാരിക രംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. കൂടാതെ ബിന്ദു കൃഷ്‌ണയ്‌ക്ക് സീറ്റ് ലഭിച്ചേക്കില്ലെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ബ്ലോക്ക് – മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാര്‍ രാജിവച്ചിരുന്നു. ബിന്ദുകൃഷ്ണയെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ ഒരൊറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോലും പ്രവര്‍ത്തനത്തിന് ഇറങ്ങില്ലെന്ന് രാജിവച്ച നേതാക്കള്‍ പറഞ്ഞിരുന്നു. കൊല്ലത്തെ സ്ഥാനാര്‍ത്ഥിയായി ബിന്ദു കൃഷ്ണയെയാണ് പിന്തുണയ്ക്കുന്നതെന്ന് ഭൂരിഭാഗം ബ്ലോക്ക് മണ്ഡലം പ്രസിഡന്‍്റുമാരും യോഗത്തില്‍ പറഞ്ഞിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ന്യുമോണിയ ബാധ: സുരഷ് ഗോപി എംപി ആശുപത്രിയില്‍; ആരോഗ്യ നില തൃപ്തികരം, പത്ത് ദിവസത്തെ വിശ്രമത്തിന് നിര്‍ദ്ദേശം

തിരുവനന്തപുരം : ബി ജെ പി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ നടനും എംപിയുമായ സുരേഷ് ഗോപി ചികിത്സയില്‍. ന്യൂമോണിയ ആണെന്നാണ് സംശയം. പത്ത് ദിവസത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം, ബി ജെ പി ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. കഴക്കൂട്ടം പോലുള്ള ചില മണ്ഡലങ്ങള്‍ തല്‍ക്കാലം ഒഴിച്ചിട്ടായിരിക്കും പ്രഖ്യാപനം. സുരേഷ് ഗോപി തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായേക്കും. സംസ്ഥാന ഘടകം നല്‍കിയ പട്ടിക ചില മാറ്റങ്ങളോടെ ശനിയാഴ്ച തിരഞ്ഞെടുപ്പ് […]

You May Like

Subscribe US Now