കോണ്‍ഗ്രസില്‍ തലമുറമാറ്റം: വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവ്

User
0 0
Read Time:2 Minute, 20 Second

ന്യൂ​ഡ​ല്‍​ഹി: അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍​ക്ക് ഒ​ടു​വി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ത​ല​മു​റ​മാ​റ്റം. വി.​ഡി. സ​തീ​ശ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ഹൈ​ക്ക​മാ​ന്‍​ഡ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു.

ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​തി​നി​ധി​ക​ളാ​യ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യും വി.​വൈ​ദ്യ ലിം​ഗ​വും കേ​ര​ള​ത്തി​ലെ​ത്തി കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രി​ല്‍​നി​ന്നും എം​പി​മാ​രി​ല്‍​നി​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രാ​ക​ണ​മെ​ന്ന​തി​ല്‍ പ്ര​ത്യേ​കം അ​ഭി​പ്രാ​യം തേ​ടി​യി​രു​ന്നു. യു​വ എം​എ​ല്‍​എ​മാ​രു​ടെ ശ​ക്ത​മാ​യ പി​ന്തു​ണ​യെ​തു​ട​ര്‍​ന്നാ​ണ് സ​തീ​ശ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ച്ച​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ മാ​റ്റ​രു​തെ​ന്ന ആ​വ​ശ്യ​ത്തി​ലു​റ​ച്ച്‌ ഉ​മ്മ​ന്‍ ചാ​ണ്ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ അ​വ​സാ​നം വ​രെ നി​ല​നി​ന്നു. എ​ന്നാ​ല്‍ നേ​തൃ​മാ​റ്റം വേ​ണ​മെ​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നി​ല​പാ​ട് ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യി. മു​സ്‍‌​ലിം ലീ​ഗ് ഉ​ള്‍​പ്പെ​ടെ ഘ​ട​ക​ക​ക്ഷി​ക​ളും നേ​തൃ​മാ​റ്റ​ത്തെ പി​ന്തു​ണ​ച്ചു. അ​തേ​സ​മ​യം, കെ​പി​സി​സി നേ​തൃ​മാ​റ്റം പി​ന്നീ​ടാ​യി​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍​നി​ന്നു​ള്ള ആ​ദ്യ പ്ര​തി​പ​ക്ഷ നേ​താ​വാ​ണ് വി.​ഡി. ‍സ​തീ​ശ​ന്‍. എ​ഐ​സി​സി സെ​ക്ര​ട്ട​റി​യാ​യും കെ​പി​സി​സി ഉ​പാ​ധ്യ​ക്ഷ​നാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

15-ാംനിയമസഭയുടെ ആദ്യസമ്മേളനം 24ന്‌ തുടങ്ങും;ഗവര്‍ണറുടെ നയപ്രഖ്യാപനം 28ന്‌

തിരുവനന്തപുരം> പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24ന് ആരംഭിക്കും. ജൂണ്‍ 14 വരെയാണ് സമ്മേളനം. 24ന് രാവിലെ 9 ന് അംഗങ്ങളുടെ സത്യപ്രതിജ്ഞയും 25ന് സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും. 26നും 27നും സഭ സമ്മേളിക്കില്ല. തുടര്‍ന്ന് 28 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗവും 31 മുതല്‍ ജൂണ്‍ 2 വരെ നന്ദിപ്രമേയത്തില്‍മേലുള്ള ചര്‍ച്ചയും നടക്കും. ജൂണ്‍ നാലിനാണ് 2021- 22 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റും വോട്ട് ഓണ്‍ […]

You May Like

Subscribe US Now