കോണ്‍ഗ്രസ് ദുര്‍ബലമാകുന്നു, ശക്തിപ്പെടുത്തണം; ഹൈക്കമാന്‍ഡിനെതിരെ വില്ലുകുലച്ച്‌ ‘വിമതര്‍’

User
0 0
Read Time:3 Minute, 19 Second

ശ്രീനഗര്‍: കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചും തിരുത്തലുകള്‍ ആവശ്യപ്പെട്ടും ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് ‘വിമതരുടെ’ ഒത്തുചേരല്‍. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് തങ്ങളുടെ ശ്രമമെന്നും അതിനു വേണ്ടിയാണ് ഒത്തു ചേര്‍ന്നത് എന്നും പരിപാടിയില്‍ സംസാരിക്കവെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ പറഞ്ഞു. ശാന്തി സമ്മേളന്‍ എന്ന പേരിലാണ് മുതിര്‍ന്ന നേതാക്കള്‍ ഒത്തുകൂടിയത്.

‘കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമാകുന്നത് നമ്മള്‍ കാണുന്നു. അതു കൊണ്ടാണ് നാം ഇവിടെ ഒത്തുചേരുന്നത്. നേരത്തെയും ഒത്തുകൂടിയിരുന്നു. ഒന്നിച്ച്‌ പാര്‍ട്ടിയെ ശക്തിപ്പെടുത്തണം’ – സിബല്‍ പറഞ്ഞു.

പാര്‍ട്ടിയിലേക്ക് ഒളിച്ചുകയറിയവര്‍ അല്ല തങ്ങള്‍ എന്നായിരുന്നു മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കമല്‍നാഥിന്റെ പ്രതികരണം. ‘ഒരുപാട് ദൂരം സഞ്ചരിച്ചാണ് നമ്മള്‍ ഇവിടെയെത്തിയത്. നമ്മളില്‍ ആരും ജനവാതിലിലൂടെ വന്നവരല്ല, വാതിലിലൂടെ തന്നെ വന്നവരാണ്. വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങൡലൂടെയാണ് ഞങ്ങള്‍ രാഷ്ട്രീയത്തിലെത്തിയത്’ – ആനന്ദ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ കൂടിയാണ് ഈ പാര്‍ട്ടിയെ ഉണ്ടാക്കിയത്. ഞങ്ങള്‍ അതു ശക്തിപ്പെടുത്തുകയും ചെയ്യും. കോണ്‍ഗ്രസിന്റെ ഐക്യത്തിലും ശക്തിയിലും ഞങ്ങള്‍ വിശ്വസിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ശക്തിപ്പെട്ടു നില്‍ക്കുകയാണ് ജി 23യുടെ (23 തിരുത്തല്‍വാദി നേതാക്കള്‍) ആവശ്യമെന്ന് യുപിയില്‍ നിന്നുള്ള രാജ് ബബ്ബര്‍ പറഞ്ഞു. ഗാന്ധിയുടെ വിശ്വാസം, ചിന്ത എന്നിവയിലൂടെയാണ് ഈ രാജ്യത്തിന്റെ നിയമവും ഭരണഘടനയും രൂപീകൃതമായത്. കോണ്‍ഗ്രസ് അതിനു വേണ്ടിയാണ് നിലകൊള്ളുന്നത്- ബബ്ബര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യസഭാ കാലാവധി കഴിഞ്ഞ ഗുലാംനബി ആസാദിന് സമ്മേളനത്തില്‍ സ്വീകരണം നല്‍കി. ഗുലാംനബിക്ക് രാജ്യസഭയിലേക്ക് വീണ്ടും അവസരം നല്‍കണമെന്ന് സിബല്‍ ആവശ്യപ്പെട്ടു. പരിചയസമ്ബന്നനായ പൈലറ്റാണ് ആസാദെന്നും എഞ്ചിനിലെ തകരാര്‍ എളുപ്പത്തില്‍ കണ്ടെത്തി പരിഹരിക്കാന്‍ അദ്ദേഹത്തിനാകുമെന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു.

ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപേന്ദര്‍ സിങ് ഹൂഡ, മനീഷ് തിവാരി അടക്കമുള്ള മുതിര്‍ന്ന നേതാക്കളും ശാന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ആവശ്യമുള്ളപ്പോള്‍ മന്നം നവോത്ഥാന നായകന്‍, അല്ലെങ്കില്‍ അവഗണന', ഇരട്ടത്താപ്പ് തിരിച്ചറിയുന്നുണ്ടെന്ന് എന്‍.എസ്.എസ്

കോട്ടയം: മന്നം സമാധിദിനത്തില്‍ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച്‌ സിപിഎം മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തെ വിമര്‍ശിച്ച്‌ എന്‍എസ് എസ്. ഇന്നത്തെ ഭരണകര്‍ത്താക്കള്‍ അവര്‍ക്കാവശ്യമുള്ളപ്പോള്‍ മന്നത്തു പത്മനാഭനെ നവോത്ഥാന നായകനായി ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തിന്റെ ആരാധകരെ കൈയിലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് എന്‍.എസ്.എസ്. അതേസമയം അവസരം കിട്ടുമ്ബോഴെല്ലാം അവഗണിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന് ഒരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം ദേശാഭിമാനിപത്രത്തില്‍ വന്ന ലേഖനവും, സത്യഗ്രഹ സമരസ്മാരകത്തില്‍നിന്ന് മന്നത്തിന്റെ പേര് ഒഴിവാക്കിയ സംഭവവുമെന്ന് എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ […]

You May Like

Subscribe US Now