കോവിഡ്​ ബാധിച്ച്‌​ മരിച്ച ജീവനക്കാരുടെ ആശ്രിതര്‍ക്ക്​ അഞ്ചുവര്‍ഷത്തേക്ക്​ ശമ്ബളം -റിലയന്‍സ്​ ഇന്‍ഡസ്​​ട്രീസ്​

User
0 0
Read Time:2 Minute, 16 Second

മുംബൈ: കോവിഡിന്​ ഇരയായ ജീവനക്കാരുടെ ആശ്രിതര്‍ക്ക്​​ അടുത്ത അഞ്ചുവര്‍ഷത്തേക്ക്​ ശമ്ബളം നല്‍കുമെന്ന്​ റിലയന്‍സ്​ ഇന്‍ഡസ്​ട്രീസ്​. കോവിഡ്​ സാഹചര്യത്തില്‍ നിരവധി ആനുകൂല്യങ്ങള്‍ റിലയന്‍സ്​ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ ഭാഗമായാണ്​ പുതിയ പ്രഖ്യാപനവും.

കോവിഡ്​ ബാധിച്ച ജീവനക്കാര്‍ക്ക്​ അവധി അനുവദിച്ച്‌​ ലിബറല്‍ നയം റിലയന്‍സ്​ സ്വീകരിച്ചിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ പലിശ രഹിത ശമ്ബളം മുന്‍കൂറായി മൂന്നുമാസത്തേക്ക്​ സാമ്ബത്തിക സഹായവും നല്‍കിയിരുന്നു. ജീവനക്കാര്‍ക്ക്​ അത്യാഹിതം സംഭവിച്ചാല്‍ കുടുംബത്തിന്​ സാമ്ബത്തിക പിന്തുണ നല്‍കുകയും കുട്ടികളുടെ പഠന ചിലവ്​ ഏറ്റെടുക്കുകയും ചെയ്യും’ -റിലയന്‍സിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

ജീവനക്കാരുടെ മക്കളുടെ ബിരുദപഠനം വരെ ട്യൂഷന്‍ ഫീസ്​, ഹോസ്റ്റല്‍ ഫീസ്​, പുസ്​തക ചിലവുകള്‍ എന്നിവ റിലയന്‍സ്​ ഫാമിലി സപ്പോര്‍ട്ട്​ ആന്‍ഡ്​ വെല്‍ഫെയര്‍ സ്​കീം നിര്‍വഹിക്കും. ജീവനക്കാരുടെ പങ്കാളികള്‍, മാതാപിതാക്കള്‍, കുട്ടികള്‍ എന്നിവരുടെ ആശുപത്രി ചിലവും കമ്ബനി വഹിക്കുമെന്നും വാഗ്​ദാനം ചെയ്​തു.

കോവിഡ്​ ബാധിച്ച ജീവനക്കാര്‍ ശാരീരികമായും മാനസികമായും ആരോഗ്യം വീണ്ടെടുക്കുന്നതുവരെ അവധി അനുവദിക്കുമെന്ന്​ റിലയന്‍സ്​ വ്യക്തമാക്കിയിരുന്നു.

നേരത്തേ ജീവനക്കാര്‍ക്കും അവരുടെ കുടുംബത്തിനും വാക്​സിനേഷന്‍ നടപടികള്‍ റിലയന്‍സ്​ ആരംഭിച്ചിരുന്നു. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാണ്​ ആര്‍ -സുരക്ഷ പദ്ധതിയെന്നും റിലയന്‍സ്​ അറിയിച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഐസക്കിന്റെ കോടിയും ബാലഗോപാലിന്റെ കോടിയും: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിനെതിരെ വി മുരളീധരന്‍

തിരുവന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റും പതിവുപോലെ കണ്‍കെട്ട് തന്നെയെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. സാധാരണ പ്ലാന്‍ ഫണ്ടിന് പുറത്താണോ കോവിഡ് പാക്കേജായി പ്രഖ്യാപിച്ച 20,000 കോടിയെന്ന് മുരളീധരന്‍ ചോദിച്ചു. അങ്ങനെയെങ്കില്‍ അത് എവിടെ നിന്ന് കണ്ടെത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കണം. ശമ്ബളവും പെന്‍ഷനും നല്‍കാന്‍ 1000 കോടി കടമെടുക്കേണ്ടി വരുന്നവര്‍ 20,000 കോടിയുടെ പ്രത്യേക പാക്കേജ് എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്നും മുരളീധരന്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ […]

You May Like

Subscribe US Now