കോവിഡ് കെയര്‍ സെന്ററിലെ വൃത്തിഹീനമായ ടോയ്‍ലെറ്റ് വൃത്തിയാക്കി ബിജെപി എംഎല്‍എ

User
0 0
Read Time:2 Minute, 9 Second

ഭോപ്പാല്‍ : കോവിഡ് കെയര്‍ സെന്ററിലെ പരിശോധനയ്ക്കിടെ വൃത്തിഹീനമായി കണ്ട ടോയ്‍ലെറ്റ് വൃത്തിയാക്കി ബിജെപി എംഎല്‍എ. റേവയിലെ ബിജെപി എംപി ജനാര്‍ദ്ദന്‍ മിശ്രയാണ് മൗ​ഗഞ്ചിലെ കുഞ്ച്ബിഹാരി കോവിഡ് കെയര്‍ സെന്ററിലെ ടോയ്‍ലെറ്റ് വൃത്തിയാക്കിയിരിക്കുന്നത്.

ടോയ്‍ലെറ്റിന്റെ അറപ്പുളവാക്കുന്ന അവസ്ഥ കണ്ട എംപി മറ്റാരുടെയും സഹായത്തിന് കാത്തു നില്‍ക്കാതെ കയ്യുറകള്‍ ധരിച്ച്‌ ജനാര്‍ദ്ദന്‍ മിശ്ര ടോയ്‍ലെറ്റ് വൃത്തിയാക്കാന്‍ ആരംഭിക്കുകയാണ് ചെയ്തത്. ടോയ്‍ലെറ്റുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ അദ്ദേഹം ഉദ്യോ​ഗസ്ഥരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. കോവിഡ് കെയര്‍ സെന്ററില്‍ സുരക്ഷിതമായ ശുചിത്വം ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു. നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ കര്‍ശനമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ജോലിയെയും ചെറുതോ വലുതോ ആയി കാണേണ്ട ആവശ്യമില്ലെന്നും എല്ലാവരും ഒരുമിച്ച്‌ ഈ മഹാമാരിക്കെതിരെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോക്ടര്‍മാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ ഒരുമിച്ച്‌ നിന്ന് പ്രവര്‍ത്തിക്കുന്നു. ടോയ്‍ലെറ്റ് വൃത്തിഹീനമായ അവസ്ഥയിലായിരുന്നു. അതുകണ്ടപ്പോള്‍ ഞാന്‍ വൃത്തിയാക്കി. സ്വയംപര്യാപ്തതയുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കൂടി വേണ്ടിയാണ് ഞാനങ്ങനെ ചെയ്തത്. ജനാര്‍ദ്ദന്‍ മിശ്ര പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചൈനയ്‌ക്കെതിരെയുള്ള കോവിഡ് അന്വേഷണം തെറ്റ്; ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ശാസ്ത്രലോകം രംഗത്ത്

ജനീവ: ലോകാരോഗ്യസംഘടനയ്‌ക്കെതിരെ ശാസ്ത്രലോകം രംഗത്ത്. ചൈനയില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ഭൂരിപക്ഷം ശാസ്ത്രലോകവും നിരന്തരം ആവര്‍ത്തിക്കുന്നതിനിടയിലാണ് വീണ്ടും അന്വേഷണമാകാമെന്ന നയത്തിലേക്കാണ് ലോകാരോഗ്യസംഘടന തിരികെ എത്തുന്നത്. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ലോര്‍ഡ് റിഡ്ലേയുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടോളം വൈറോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞരാണ് ലോകാരോഗ്യസംഘടനയ്ക്കെതിരെ കടുത്ത അതൃപ്തിയും ഞെട്ടലും രേഖപ്പെടുത്തിയത്. ആദ്യ അന്വേഷണം തെറ്റാണെന്ന് ഇപ്പോള്‍ ലോകാരോഗ്യസംഘടന സമ്മതിച്ചിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. 2020 മാര്‍ച്ച്‌ മാസത്തില്‍ ചൈനയിലെ വുഹാനിലടക്കം ലോകാരോഗ്യസംഘടന പരിശോധനാ നടത്തിയിരുന്നു. ഫലം അന്തിമമാണെന്നും വവ്വാലുകള്‍ […]

You May Like

Subscribe US Now