കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ അടിയന്തരമായി 50 ലക്ഷം വാക്‌സിന്‍ വേണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

User
0 0
Read Time:1 Minute, 32 Second

തിരുവനന്തപുരം: കേരളത്തിന് അന്‍പത് ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി കെകെ ശൈലജ. 60.84 ലക്ഷം ഡോസ് വാക്‌സിനാണ് ഇതുവരെ ലഭിച്ചത് അതില്‍ 56.75 ലക്ഷം ഡോസ് വാക്സിന്‍ ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞു. അതേസമയം, കേരളത്തില്‍ ഓക്‌സിജന്‍ വിതരണത്തില്‍ കുറവില്ലയെന്നും കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ ഓക്‌സിജന്‍ ക്ഷാമമുണ്ടായേക്കാമെന്നും അതിനാല്‍ ഓക്ജ്സിന്‍ വിതരണത്തില്‍ കേരളത്തെക്കൂടി പരിഗണിക്കണമെന്നും യോഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം എന്നും അറിയിച്ചു. അതേസമയം, കേരളത്തില്‍ മാര്‍ച്ച്‌ അവസാനം കേസുകള്‍ കുറഞ്ഞിരുന്നെങ്കിലും നിലവില്‍ കേസുകള്‍ പ്രതിദിനം കൂടുകയാണ്. സംസ്ഥാനത്ത്‌ 11.89 ലക്ഷം കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 1.39 കോടി ടെസ്റ്റുകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കഴക്കൂട്ടം മണ്ഡലത്തിലെ സ്‌ട്രോങ് റൂം തുറക്കാന്‍ നീക്കം; ബിജെപിയും യുഡിഎഫും എതിര്‍ത്തതോടെ പിന്മാറി, പുതിയ കീഴ്‌വഴക്കം ഉണ്ടാക്കാനുള്ള ശ്രമമെന്ന് ആരോപണം

തിരുവനന്തപുരം : കഴക്കുട്ടം മണ്ഡലത്തിലെ സട്രോങ് റും തുറക്കാന്‍ തുറക്കാന്‍ ശ്രമം ബിജെപി എതിര്‍ത്തതോടെ ഉപേക്ഷിച്ചു. കേടായ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ്‌റൂം തുറക്കാനാണ്് ജില്ലാ ഭരണകൂടം ശ്രമം നടത്തിയത്. സ്‌ടോങ് റൂം തുറക്കുന്നതിന് തൊട്ടുമുമ്ബാണ് റിട്ടേണിങ് ഓഫീസര്‍ ഇതുസംബന്ധിച്ച്‌ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചത്. ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധവുമായി എത്തിയതോടെ റിട്ടേണിങ് ഓഫീസര്‍ തീരുമാനം ഉപേക്ഷിച്ച്‌ തിരികെ പോവുകയായിരുന്നു. വോട്ടിങ് പൂര്‍ത്തിയാക്കി സ്്‌ട്രോങ് റൂം പൂട്ടിയാല്‍ പിന്നീട് വോട്ടെണ്ണുന്ന ദിവസം […]

You May Like

Subscribe US Now