കോവിഡ് ചികിത്സക്ക് പ്രാധാന്യം നല്‍കാന്‍ കലക്ടറുടെ നിര്‍ദേശം; മറ്റു രോഗികള്‍ ദുരിതത്തില്‍

User
0 0
Read Time:5 Minute, 22 Second

കോ​ഴി​ക്കോ​ട്: ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ് മ​റ്റു രോ​ഗി​ക​ള്‍ കൂ​ടു​മ്ബോ​ഴും ഡോ​ക്ട​ര്‍​മാ​രി​ല്‍ പ​കു​തി​യും കോ​വി​ഡ് ഡ്യൂ​ട്ടി​യി​ല്‍ ത​ന്നെ.

ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ലെ 50 ശ​ത​മാ​നം ഡോ​ക്ട​ര്‍​മാ​രെ​യും കോ​വി​ഡ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍​മാ​രി​ല്‍ പ​കു​തി​യും പി.​ജി ഡോ​ക്ട​ര്‍​മാ​രി​ല്‍ പ​കു​തി പേ​രെ​യും കോ​വി​ഡ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​ണം. അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ​യും പ​ള്‍​മ​ണ​റി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ലെ​യും 40 ശ​ത​മാ​നം ഡോ​ക്ട​ര്‍​മാ​രെ​യും മ​റ്റു വ​കു​പ്പു​ക​ളി​ല്‍ നി​ന്നെ​ല്ലാ​മാ​യി 30 ശ​ത​മാ​നം ഡോ​ക്ട​ര്‍​മാ​രെ​യും കോ​വി​ഡ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കാ​നും തീ​രു​മാ​ന​മു​ണ്ട്.

ന​ഴ്സു​മാ​രി​ല്‍ 60 ശ​ത​മാ​ന​വും ഇ​പ്പോ​ള്‍ കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലാ​ണ്. നി​ല​വി​ല്‍ 200 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. എ​ന്നാ​ല്‍, മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ല്‍ മാ​ത്രം മു​ന്നൂ​റോ​ളം കോ​വി​ഡ് ഇ​ത​ര രോ​ഗി​ക​ള്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്.

ഈ ​സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കെ​യാ​ണ് പ​കു​തി മെ​ഡി​സി​ന്‍ ഡോ​ക്ട​ര്‍​മാ​രെ കോ​വി​ഡ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റു ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ലാ​ണ് വ​രു​ന്ന​തെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്നു. വ​രു​ന്ന രോ​ഗി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റാ​ന്‍ പ​റ്റാ​ത്ത വി​ധം ഓ​ക്സി​ജ​ന്‍ പി​ന്തു​ണ​യോ ഐ.​സി.​യു സൗ​ക​ര്യ​ങ്ങ​ളോ വേ​ണ്ട രോ​ഗി​ക​ളാ​ണ്.

സ്വ​ത​വേ മെ​ഡി​സി​ന്‍ വി​ഭാ​ഗം രോ​ഗി​ക​ള്‍ കൂ​ടു​ന്ന സ​മ​യ​മാ​ണ് മ​ഴ​ക്കാ​ലം. കൂ​ടാ​തെ കോ​വി​ഡാ​ന​ന്ത​ര ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ളു​മാ​യി ചി​കി​ത്സ തേ​ടു​ന്ന​വ​ര്‍ വേ​റെ​യും ഉ​ണ്ട്. ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗം വ​ഴി​യാ​ണ് ഭൂ​രി​ഭാ​ഗ​വും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​ത്.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഗു​രു​ത​ര രോ​ഗി​ക​ളെ കി​ട​ത്തു​ന്ന റെ​ഡ് സോ​ണി​ല്‍ മു​ഴു​വ​ന്‍ സ​മ​യ​വും രോ​ഗി​ക​ള്‍ നി​റ​ഞ്ഞ അ​വ​സ്ഥ​യാ​ണ്. കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി മെ​ഡി​സി​നി​ലെ ഭൂ​രി​ഭാ​ഗം വാ​ര്‍​ഡു​ക​ളും ഉ​പ​യോ​ഗി​ച്ച​തി​നാ​ല്‍ കോ​വി​ഡി​ത​ര രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നു​ള്ള വാ​ര്‍​ഡു​ക​ളു​ടെ എ​ണ്ണ​വും കു​റ​വാ​ണ്.

മെ​ഡി​സി​നി​ലെ മൂ​ന്നു വാ​ര്‍​ഡു​ക​ളി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ ഒ​ഴി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​ല്‍ മ​റ്റു രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ടി​ല്ല. പു​തി​യ വാ​ര്‍​ഡു​ക​ള്‍ തു​റ​ന്നാ​ലും ബു​ദ്ധി​മു​ട്ടാ​ണെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്. ആ ​വാ​ര്‍​ഡു​ക​ളി​ലേ​ക്കു​കൂ​ടി നി​യോ​ഗി​ക്കാ​ന്‍ ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

അ​സ്ഥി​രോ​ഗ വി​ഭാ​ഗ​മ​ട​ക്ക​മു​ള്ള​വ​യി​ലും ഡോ​ക്ട​ര്‍​മാ​രു​ടെ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. അ​ഞ്ചു യൂ​നി​റ്റ് അ​സ്ഥി​രോ​ഗ വി​ഭാ​ഗം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് നി​ല​വി​ല്‍ മൂ​ന്നു യൂ​നി​റ്റ് ആ​യി ചു​രു​ക്കി​യി​ട്ടു​ണ്ട്. ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രും ഉ​ള്‍​പ്പെ​ടെ ജോ​ലി​ഭാ​രം കൊ​ണ്ട് വ​ല​യു​ക​യാ​ണെ​ന്നും ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'അലോപ്പതി ഡോക്ടര്‍മാര്‍ ദൈവത്തിന്റെ പ്രതിനിധികള്‍' ; വാക്‌സിന്‍ സ്വീകരിക്കും : ബാബ രാംദേവ്

ഡെറാഡൂണ്‍ : വൈകാതെ താന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് യോഗഗുരു ബാബ രാംദേവ്. കൂടാതെ, ഈശ്വരന്റെ ഭൂമിയിലെ പ്രതിനിധികളാണ് ഡോക്ടര്‍മാരെന്നും രാംദേവ് അഭിപ്രായപ്പെട്ടു .ഹരിദ്വാറില്‍ വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെയാണ് യോഗയുടേയും ആയുര്‍വേദത്തിന്റേയും സംരക്ഷണം ഉള്ളതിനാല്‍ കോവിഡ് വാക്‌സിന്റെ ആവശ്യമില്ലെന്ന തന്റെ മുന്‍ വാദത്തില്‍ നിന്ന് മലക്കം മറിഞ്ഞു കൊണ്ട് രാംദേവ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത് . രാജ്യത്തെ 18 ന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ജൂണ്‍ 21 മുതല്‍ വാക്‌സിന്‍ […]

You May Like

Subscribe US Now