കോവിഡ് പരിശോധന ഇനി അനായാസം; പുതിയ പരിശോധന രീതിക്ക് ഐസിഎംആറിന്റെ അംഗീകാരം

User
0 0
Read Time:1 Minute, 36 Second

ന്യൂഡല്‍ഹി : തൊണ്ട, മൂക്ക് എന്നിവിടങ്ങളില്‍ നിന്ന് സ്രവം ശേഖരിച്ചാണ് നിലവില്‍ കോവിഡ് പരിശോധന നടത്തുന്നത്. എന്നാല്‍ ഇനി അനായാസം കോവിഡ് പരിശോധിക്കുകയും വെറും മൂന്നു മണിക്കൂറിനകം പരിശോധന ഫലം ലഭ്യമാക്കുകയും ചെയ്യുന്ന പുതിയ പരിശോധന രീതി വികസിപ്പിച്ചെടുത്തിരിക്കുകയാണ് നാഗ്പൂര്‍ ആസ്ഥാനമായുള്ള നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്.

സലൈന്‍ ഗാര്‍ഗിള്‍ ദ്രാവകം തൊണ്ടയില്‍ കൊണ്ടു കുലുക്കുഴിഞ്ഞ ശേഷം സ്വയം ട്യൂബില്‍ ശേഖരിച്ചാണ് ഈ രീതിയില്‍ പരിശോധന നടത്തുന്നത്. സലൈന്‍ ഗാര്‍ഗിള്‍ ആര്‍ടി പിസിആര്‍ പരിശോധനയ്ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞു.

കൊറോണ വൈറസ് മഹാമാരിക്കെതിരായ നമ്മുടെ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിനായി ദേശീയ തലത്തില്‍ രോഗി- സൗഹൃദ രീതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇത് വികസിപ്പിച്ചെടുത്ത സീനിയര്‍ സയന്റിസ്റ്റ് ഡോ. കൃഷ്ണ ഖൈര്‍നറും സംഘവും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെ.എന്‍. ബാലഗോപാലിന്റെ ബജറ്റ് ജൂണ്‍ നാലിന്, പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും

തിരുവനന്തപുരം:ജൂണ്‍ നാലിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവും. ജനുവരിയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി ബജറ്റ് പ്രസംഗവും ഉണ്ടാവും. പതിവുപോലെ ദീര്‍ഘമാകില്ലെന്നുമാത്രം. സര്‍ക്കാര്‍ തുടര്‍ന്ന് സ്വീകരിക്കാനിരിക്കുന്ന ആശ്വാസനടപടികള്‍ ബജറ്റില്‍ പ്രഖ്യാപിക്കും. ഒപ്പം അതിദാരിദ്ര്യനിര്‍മാര്‍ജനം ഉള്‍പ്പടെയുള്ള നയങ്ങള്‍ നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ക്കും രൂപംനല്‍കും. തോമസ് ഐസക്കിന്റെ ബജറ്റില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തില്ല. അതില്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം തുടരും. അതിന്മേലുള്ള കൂട്ടിച്ചേര്‍ക്കലുകളായിരിക്കും പുതിയ നിര്‍ദേശങ്ങള്‍. ഈ […]

You May Like

Subscribe US Now