കോവിഡ് വൈറസ് വായുവിലൂടെ പകരുമെന്ന് ആരോഗ്യമന്ത്രാലയം

User
0 0
Read Time:1 Minute, 22 Second

കോവിഡ് വൈറസ് വായുവിലൂടെ പകരുമെന്ന് ആരോഗ്യമന്ത്രാലയം.ഇന്ന് പുറത്തിറക്കിയ കൊറോണ ചികിത്സാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച്‌ പരാമര്‍ശമുള്ളത്. അടുത്ത് ഇടപഴകുന്നവര്‍ക്കെ രോഗം ബാധിക്കു എന്ന മുന്‍ധാരണകളെ തള്ളിയുള്ളതാണ് പുതിയ റിപ്പോര്‍ട്ട്.

അതിനായി ഇരട്ടി മാസ്‌കും, സാമൂഹിക അകലവും കര്‍ശനമായും ഉറപ്പാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

വൈറസ് പ്രധാനമായും വായുവിലൂടെയും രോഗബാധിതനായ വ്യക്തി ചുമയ്ക്കുമ്ബോഴോ സംസാരിക്കുമ്ബോഴോ ചെയ്യുമ്ബോള്‍ പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെയും പകരുമെന്നാണ് ഇതില്‍ പറയുന്നത്. കൊറോണ രോഗിയില്‍ നിന്നുള്ള ദ്രവകണങ്ങള്‍ പ്രതലങ്ങളില്‍ പതിച്ചേക്കാം. വൈറസ് എത്രസമയം പ്രതലത്തിലുണ്ടാകുമെന്നത് അതിന്റെ ഉപരിതലം അനുസരിച്ച്‌ വ്യത്യാസപ്പെടാം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജമ്മു കാശ്മീരില്‍ വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു

ജമ്മു കാശ്മീരില്‍ വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു. ഗന്ധര്‍ബാല്‍ ജില്ലയിലായിരുന്നു സംഭവം. പ്രദേശത്ത് ഭീകര സാന്നിദ്ധ്യമുള്ളതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഭീകര കേന്ദ്രം കണ്ടെത്തിയത്. തുടര്‍ന്ന് നശിപ്പിക്കുകയായിരുന്നു. രണ്ട് എകെ മാഗസീനുകള്‍, എകെ 47 തോക്കുകള്‍, ഗ്രനേഡുകള്‍, 30 വെടിയുണ്ടകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ ചില ദേശവിരുദ്ധ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

You May Like

Subscribe US Now