Read Time:50 Second
തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ സെക്രട്ടറിയേറ്റില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ധനവകുപ്പില്‍ 50% പേര് മാത്രം വന്നാല്‍ മതിയെന്ന് ഉത്തരവ്. നിയന്ത്രണം നിലനില്‍ക്കുന്നത് ഡപ്യൂട്ടി സെക്രട്ടറി വരെയുള്ളവര്‍ക്കാണ്.അതേസമയം മറ്റു ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കുകയും ചെയ്തു. ധനവകുപ്പിനു പിന്നാലെയായിരുന്നു പൊതുഭരണ, നിയമവകുപ്പുകളിലും കോവിഡ് പടര്‍ന്നത്. കാന്റീന് തിരഞ്ഞെടുപ്പാണ് വൈറസ് വ്യാപനത്തിന് കാരണമായതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.