കോവിഡ് 19 വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് തന്നെ ചോര്‍ന്നതായിരിക്കാമെന്ന് യുഎസ് റിപ്പോര്‍ട്ട്

User
0 0
Read Time:3 Minute, 0 Second

കോറോണവൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്നും ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യം ഉണ്ടെന്നും യു എസ് നാഷണല്‍ ലബോറട്ടറി. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാള്‍സ്ട്രീറ്റ് ജേണലാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

2020 മെയിലാണ് കാലിഫോര്‍ണിയയിലെ ലോറെന്‍സ് ലിവെര്‍മോര്‍ നാഷണല്‍ ലബോറട്ടറി ചൈനയില്‍ നിന്ന് വൈറസ് ലീക്കായത് എന്നത് സംബന്ധിച്ച്‌ പഠനം പൂര്‍ത്തിയാക്കിയത്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയ അവസാന കാലത്താണ് ലബോറട്ടറി തയാറാക്കിയ പഠനം സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന് കൈമാറിയത്. ലോറെന്‍സ് ലിവെര്‍മോറിന്റെ പഠനം പ്രധാനമായും കോവിഡ് 19 ന്റെ ജീനോമിക് വിലയിരുത്തലുകളിലായിരുന്നു ശ്രദ്ധയൂന്നിയിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ ലോറെന്‍സ് ലിവെര്‍മോര്‍ തയാറായില്ലെന്നും ജേണല്‍ പറയുന്നു. വൈറസ് ഉത്ഭവം കണ്ടെത്താനുള്ള സഹായം നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ മാസം സഹായം പ്രഖ്യാപിച്ചിരുന്നു.

കോവിഡ് 19 വൈറസിന്റെ ഉത്ഭവം സംബന്ധിച്ചു പ്രധാനമായും രണ്ട് സാധ്യതകളാണ് യു എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കണക്കു കൂട്ടുന്നത്. ചൈനയിലെ ലബോറട്ടറിയില്‍ നിന്ന് മനപൂര്‍വ്വമല്ലാതെ ചോര്‍ന്നതാവും എന്നാണ് ഒന്നാമത്തെ സാധ്യതയായി വിലയിരുത്തപ്പെടുന്നത്. വൈറസ് ബാധിച്ച ഏതെങ്കിലും ജീവിയില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നു എന്നതാണ് രണ്ടാമത്തെ സാധ്യത. എന്നാല്‍ അധികൃതര്‍ ഇതുവരെ ഈ വിഷത്തില്‍ ഒരു അന്തിമതീര്‍പ്പിലെത്തിയിട്ടില്ല.

എന്നാല്‍, ട്രംപിന്റെ കാലത്ത് തയാറാക്കിയ ഒരു റിപ്പോര്‍ട്ട് പ്രകാരം 2019 നവംബറില്‍ ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ഗവേഷകരെ ഗുരുതര അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു എന്ന് സ്ഥിരീകരിച്ചിരുന്നുവെന്ന് യു എസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വാള്‍സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡിജിപിയുടെ പട്ടികയില്‍ 9 പേര്‍ മാത്രം; പുതുക്കിയ പട്ടിക പൊതുഭരണവകുപ്പ് കേന്ദ്രത്തിന് കൈമാറി

തിരുവനന്തപുരം: പോലീസ് മേധാവി നിയമനത്തിനായി സംസ്ഥാനം അയച്ച ഡിജിപിമാരുടെ പട്ടിക വെട്ടിച്ചുരുക്കി. നേരത്തെ പൊതുഭരണവകുപ്പ് അയച്ച 12 പേര്‍ അടങ്ങുന്ന പട്ടിക കേന്ദ്രം മടക്കി അയച്ചിരുന്നു. 30 വര്‍ഷം പൂര്‍ത്തിയാകാത്തവരുടെ പേരുകള്‍ ഉള്‍പ്പെട്ടതിനാലായിരുന്നു കേന്ദ്രത്തിന്റെ നടപടി. ഇതേ തുടര്‍ന്നാണ് മൂന്ന് ഉദ്യോഗസ്ഥരെ ഒഴിവാക്കി പൊതുഭരണവകുപ്പ് പുതുക്കിയ പട്ടിക കേന്ദ്രത്തിന് കൈമാറിയിരുന്നത്. 1991 ഐപിഎസ് ബാച്ചിലുള്ള സഞ്ജീബ് കുമാര്‍ പട്ജോഷി, റവദ ചന്ദ്രശേഖര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. പുതുക്കിയ പട്ടികയില്‍ അരുണ്‍ കുമാര്‍ […]

You May Like

Subscribe US Now