കോ​​വി​​ഡ്​ മൂന്നാം തരം​ഗം കൂടുതല്‍ ബാധിക്കുക കുട്ടികളെയും ​ഗ്രാമീണ മേഖലയേയും; കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി

User
0 0
Read Time:3 Minute, 32 Second

കോവിഡിന്റെ മൂന്നാം തരം​ഗം കൂട്ടികളേയും ​ഗ്രാമീണ മേഖലയേയുമാണ് കൂടുതല്‍ ബാധിക്കുകയെന്ന റിപ്പോര്‍ട്ടുകളില്‍ കേന്ദ്രത്തോട് വിവരങ്ങള്‍ തേടി സു​​പ്രീം കോ​​ട​​തി. വിഷയത്തില്‍ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോയെന്നും സുപ്രീംകോടതി ചോദിച്ചു. കോ​​വി​​ഡ്​ വാ​​ക്​​​സി​​ന്‍ ന​​യ​​ത്തി​​ലും കേ​​ന്ദ്ര സ​​ര്‍​​ക്കാ​​റി​​നോ​​ട്​ സു​​പ്രീം​​കോ​​ട​​തി​​ ക​​ടു​​ത്ത ചോ​​ദ്യ​​ങ്ങ​​ളാണ് ഉന്നയിച്ചത്.

വാ​​ക്​​​സി​​ന്‍ ക്ഷാ​​മ​​ത്തി​​നു പു​​റ​​മെ, പ​​ല ത​​ര​​ത്തി​​ലാ​​ണ്​ വി​​ല ഈ​​ടാ​​ക്കു​​ന്ന​​ത്. വാ​​ക്​​​സി​​ന്‍ കി​​ട്ടാ​​ന്‍ സം​​സ്​​​ഥാ​​ന​​ങ്ങ​​ള്‍ മ​​ത്സ​​രി​​ക്ക​​​ട്ടെ എ​​ന്ന മ​​ട്ടി​​ല്‍ കേ​​ന്ദ്രം മാ​​റി​​നി​​ല്‍​​ക്കു​​ന്നു. ഇ​​ന്റ​​ര്‍​​നെ​​റ്റി​​ല്ലാ​​ത്ത ഗ്രാ​​മീ​​ണ​​രും ‘കോ​​വി​​ന്‍’ പോ​​ര്‍​​ട്ട​​ലി​​ല്‍ ര​​ജി​​സ്​​​റ്റ​​ര്‍ ചെ​​യ്യേ​​ണ്ട അ​​വ​​സ്​​​ഥ. ഇ​​തിന്റെയൊ​​ക്കെ യു​​ക്തി എ​​ന്താ​​ണെന്നും കോ​​ട​​തി ചോ​​ദി​​ച്ചു. ര​​ണ്ടാ​​ഴ്​​​ച​​ക്ക​​കം മ​​റു​​പ​​ടി സ​​ത്യ​​വാ​​ങ്​​​മൂ​​ലം ന​​ല്‍​​കാ​​നും നി​​ര്‍​​ദേ​​ശി​​ച്ചു.

വാ​​ക്​​​സി​​ന്‍ ക്ഷാ​​മം രൂ​​ക്ഷ​​മാ​​യ​​തി​​നെ തു​​ട​​ര്‍​​ന്ന്​ സ്വ​​മേ​​ധ​​യാ എ​​ടു​​ത്ത കേ​​സ്​ പ​​രി​​ഗ​​ണി​​ക്കു​​ക​​യാ​​യി​​രു​​ന്നു ജ​​സ്​​​റ്റി​​സു​​മാ​​രാ​​യ ഡി.​​വൈ. ച​​ന്ദ്ര​​ചൂ​​ഡ്, എ​​ല്‍.​​എ​​ന്‍. റാ​​വു, എ​​സ്. ര​​വീ​​ന്ദ്ര ഭ​​ട്ട്​ എ​​ന്നി​​വ​​ര്‍ ഉ​​ള്‍​​പ്പെ​​ട്ട ബെ​​ഞ്ച്. ഈ ​​വ​​ര്‍​​ഷാ​​വ​​സാ​​ന​​ത്തോ​​ടെ ഇ​​ന്ത്യ​​യി​​ല്‍ എ​​ല്ലാ​​വ​​ര്‍​​ക്കും വാ​​ക്​​​സി​​ന്‍ ന​​ല്‍​​കാ​​മെ​​ന്നാ​​ണ്​ ക​​രു​​തു​​ന്ന​​തെ​​ന്ന്​ സ​​ര്‍​​ക്കാ​​ര്‍ കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു. എ​​ന്നാ​​ല്‍, യു​​ക്തി​​ര​​ഹി​​ത​​മാ​​യ ന​​യ​​ങ്ങ​​ള്‍​​ക്കി​​ട​​യി​​ല്‍ ഇ​​​ത്​ എ​​ങ്ങ​​നെ സാ​​ധ്യ​​മാ​​വു​​മെ​​ന്ന സം​​ശ​​യ​​മാ​​ണ്​ കോ​​ട​​തി പ്ര​​ക​​ടി​​പ്പി​​ച്ച​​ത്. ന​​യ​​പ​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ള്‍ പ​​രി​​ശോ​​ധി​​ക്കാ​​ന്‍ കോ​​ട​​തി​​ക്ക്​ പ​​രി​​മി​​ത അ​​ധി​​കാ​​രം മാ​​ത്ര​​മേ​​യു​​ള്ളൂ​​വെ​​ന്ന്​ വാ​​ദി​​ച്ച സോ​​ളി​​സി​​റ്റ​​ര്‍ ജ​​ന​​റ​​ല്‍ തു​​ഷാ​​ര്‍ മേ​​ത്ത​​യെ ജ​​സ്​​​റ്റി​​സ്​ ച​​ന്ദ്ര​​ചൂ​​ഡ്​ ശ​​ക്ത​​മാ​​യി നേ​​രി​​ട്ടു.

രാ​​ജ്യ​​ത്ത്​ എ​​ന്തു ന​​ട​​ക്കു​​ന്നു​​വെ​​ന്ന്​ സ​​ര്‍​​ക്കാ​​ര്‍ അ​​റി​​യ​​ണം. സ​​ര്‍​​ക്കാ​​ര്‍ ന​​യ​​ത്തിന്റെ യു​​ക്തി മ​​ന​​സ്സി​​ലാ​​കാ​​ന്‍ ഫ​​യ​​ലു​​ക​​ള്‍ കോ​​ട​​തി​​ക്ക്​ കാ​​ണ​​ണം. ഈ ​​രീ​​തി​​യി​​ല്‍ വി​​ഷ​​യ​​ത്തെ കോ​​ട​​തി സ​​മീ​​പി​​ക്കു​​ന്ന​​ത്​ വാ​​ക്​​​സി​​ന്‍ വി​​ത​​ര​​ണ ന​​ട​​പ​​ടി ത​​ട​​സ്സ​​പ്പെ​​ടു​​ത്തു​​മെ​​ന്ന സ​​ര്‍​​ക്കാ​​ര്‍ അ​​ഭി​​ഭാ​​ഷ​​കന്റെ വാ​​ദം കോ​​ട​​തി അം​​ഗീ​​ക​​രി​​ച്ചി​ല്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഇന്ന് മുതല്‍ ആരംഭിക്കും

പാലക്കാട്: കൊവിഡ് വൈറസ് ന്റെ ആശങ്കകള്‍ക്കിടയിലും ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഇന്ന് മുതല്‍ ആരംഭിക്കും. ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ ആയിട്ടാണ് മൂല്യനിര്‍ണയം നടക്കുന്നത്. മേയ് ആദ്യവാരം നടക്കേണ്ടിയിരുന്ന മൂല്യനിര്‍ണയമാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കാരണം നീട്ടിവച്ചത്. ഇന്നുമുതല്‍ 18 വരെയാണ് മൂല്യനിര്‍ണയ ക്യാമ്ബ് ക്രമീകരിച്ചിരിക്കുന്നത്. പാലക്കാട് മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട് ബിഗ്ബസാര്‍ സ്‌കൂള്‍, പാലക്കാട് ബി.ഇ.എം സ്‌കൂള്‍, ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാടാനാംകുറുശ്ശി എന്നിവിടങ്ങളിലാണ് ക്യാമ്ബുകള്‍ തുറന്നിരിക്കുന്നത്. […]

You May Like

Subscribe US Now