ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയ സംഭവത്തില്‍ പൂര്‍ണ ഉത്തരവാദി കേന്ദ്ര സര്‍ക്കാരെന്ന് രാഹുല്‍ ഗാന്ധി

User
0 0
Read Time:1 Minute, 17 Second

ന്യൂഡെല്‍ഹി: ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയ സംഭവത്തില്‍ പൂര്‍ണ ഉത്തരവാദി കേന്ദ്ര സര്‍ക്കാരെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുക്കിയതില്‍ ബന്ധുക്കളുടെ വേദന എല്ലാവരും മനസിലാക്കണമെന്നും അത് അവരുടെ തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു.

തുല്യ ഉത്തരവാദിത്തമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ലെന്നും കേന്ദ്രസര്‍ക്കാരിന് മാത്രമാണ് ഉത്തരവാദിത്തമെന്നും രാഹുല്‍ വ്യക്തമാക്കി. ‘മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. രാജ്യം മുഴുവനും ലോകവും ആ ചിത്രങ്ങള്‍ കാണുന്നതില്‍ വിഷമത്തിലാണ്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട വേദനയിലും അവരുടെ മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിയേണ്ടി വരുന്നവരുടെ വേദന ഓരോരുത്തരും മനസിലാക്കണം’ എന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെപിസിസി അധ്യക്ഷനായേക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെ കെ സുധാകരനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം

കെപിസിസി അധ്യക്ഷനായേക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെ കെ സുധാകരനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. സുധാകരന്‍റെ തീവ്രനിലപാട് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പുകളുടെ നീക്കം.അടിമുടി മാറ്റത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടേക്കുമെന്ന സൂചനകള്‍ക്കിടെയാണ് കെ സുധാകരനെതിരെ ഗ്രൂപ്പുകള്‍ നീങ്ങുന്നത്. പാര്‍ട്ടി പുനസംഘടനയുടെ ഭാഗമായി അശോക് ചവാന്‍ അധ്യക്ഷനായ സമിതി അടുത്തയാഴ്ച കേരളത്തിലെത്താനിരിക്കേയാണ് സുധാകരനെതിരായ നീക്കം. സുധാകരന്‍റെ തീവ്രനിലപാട് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്നും ഒരു വിഭാഗം എഐസിസിക്ക് മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍ നടത്തിയ പരമാര്‍ശങ്ങള്‍ […]

You May Like

Subscribe US Now