ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ്; ബിജെപിക്ക് വന്‍ മുന്നേറ്റം

User
0 0
Read Time:2 Minute, 50 Second

അഹമ്മദാബാദ്: ഗുജറാത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് വന്‍ മുന്നേറ്റം. ചൊവ്വാഴ്ച വൈകിട്ട് നാലു മണി വരെയുള്ള കണക്കു പ്രകാരം 2720 മുനിസിപ്പാലിറ്റി സീറ്റുകളില്‍ 1886 ഇടത്തും ബിജെപിയാണ് മുമ്ബില്‍ നില്‍ക്കുന്നത്. 364 സീറ്റില്‍ കോണ്‍ഗ്രസും 22 ഇടത്ത് ആം ആദ്മി പാര്‍ട്ടിയും ലീഡ് ചെയ്യുന്നു.

980 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ 629 ഇടത്തും ഭരണകക്ഷി മുമ്ബിട്ടു നില്‍ക്കുന്നു. കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് 144 സ്ഥലത്തു മാത്രം. താലൂക്ക് പഞ്ചായത്തുകളിലെ 4774 സീറ്റില്‍ 2646 ഇടത്തും ബിജെപിയാണ് മുമ്ബില്‍. 964 സീറ്റില്‍ കോണ്‍ഗ്രസും 42 സീറ്റില്‍ ആം ആദ്മിയും ലീഡ് ചെയ്യുന്നു.

ഇതുവരെ 18 ജില്ലാ പഞ്ചായത്തുകള്‍ ബിജെപി സ്വന്തമാക്കി. അഹമ്മദാബാദ്, പോര്‍ബന്ധര്‍, ജുന്‍ഗാദ്, അംറേലി, നവ്‌സാരി, വല്‍സാദ്, സൂറത്ത്, ദേവ്ഭൂമി ദ്വാരക, ഗിര്‍ സോംനാഥ്, ബൊതാഡ്, അരാവല്ലി. കച്ച്‌, രാജ്‌കോട്ട്, ആനന്ദ്, വഡോദര, താപി, നര്‍മദ ജില്ലാ പഞ്ചായത്തുകളാണ് ബിജെപി ജയിച്ചത്. 31 ജില്ലാ പഞ്ചായത്തുകളിലും ലീഡ് ചെയ്യുന്നത് ബിജെപിയാണ്. ചിലയിടങ്ങളില്‍ ആം ആദ്മി പാര്‍ട്ടി മുന്നേറ്റമുണ്ടാക്കി.

പ്രതിപക്ഷ നേതാവ് പരേശ് ധനാനിയുടെ ജില്ലയായ അംറേലിയില്‍ അമ്ബത് ശതമാനത്തിലേറെ സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലേറിയത്.

31 ജില്ലാ പഞ്ചായത്തുകള്‍, 81 മുനിസിപ്പാലിറ്റികള്‍, 231 താലൂക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 58.82 ശതമാനമായിരുന്നു പോളിങ്.

ഈയിടെ തെരഞ്ഞെടുപ്പ് നടന്ന ആറു മുനിസിപ്പല്‍ കോര്‍പറേഷനുകളിലും ബിജെപിയാണ് ജയിച്ചിരുന്നത്. അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വഡോദര, ഭാവ്‌നഗര്‍, ജാംനഗര്‍ കോര്‍പറേഷനുകളിലെ 576 സീറ്റില്‍ 483 ഉം ബിജെപിയാണ് സ്വന്തമാക്കിയിരുന്നത്. ആം ആദ്മി പാര്‍ട്ടി 27 സീറ്റു നേടി സാന്നിധ്യം അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കാത്തതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച്‌ സുപ്രീംകോടതി

ഡല്‍ഹി : രാജ്യത്ത് പൊലീസ് സ്റ്റേഷനുകളിലും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും സിസിടിവി സ്ഥാപിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്‌ സുപ്രീംകോടതി .ഉത്തരവ് ഇറങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മൂന്നാഴ്ച്ചയ്ക്കകം കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളില്‍ സിസിടിവി സ്ഥാപിക്കാനുള്ള നടപടികള്‍ എന്തൊക്കെ എന്ന് വിശദീകരിച്ചുള്ള സത്യവാങ്മൂലം നല്‍കാന്‍ ജസ്റ്റിസ് റോഹിന്‍റന്‍ നരിമാന്‍ അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമാസത്തിനുള്ളില്‍ പൊലീസ് […]

You May Like

Subscribe US Now