ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം; രണ്ടു മാസത്തെ കാത്തിരിപ്പിന് ഇന്ന് വിരാമം

User
0 0
Read Time:1 Minute, 47 Second

ന്യൂയോര്‍ക്ക്: ഹോളീവുഡിലെ രണ്ടാമത്തെ പ്രധാന ചലച്ചിത്ര, ദൃശ്യമാദ്ധ്യമ പുരസ്‌കാരമായ ഗോള്‍ഡന്‍ ഗ്ലോബ് ബഹുമതികളിന്ന് പ്രഖ്യാപിക്കും. ഓസ്‌ക്കറിന് ശേഷം കലാകാരന്മാര്‍ ഏറെ പ്രതീക്ഷിക്കുന്ന ബഹുമതിയാണ് ഗോള്‍ഡന്‍ ഗ്ലോബ്.

ഹോളിവുഡിലെ സിനിമ,ദൃശ്യമാദ്ധ്യമ രംഗത്തെ കലാകാരന്മാരെ ലോക മാദ്ധ്യമങ്ങളുമായി കോര്‍ത്തിണക്കാനുദ്ദേശിച്ചാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. രണ്ടു മാസം പല തവണ നീട്ടിവെച്ച ശേഷമാണ് പുരസ്‌കാര ചടങ്ങ് നടക്കുന്നത്. ബെവര്‍ലീ ഹില്‍സിലെ പ്രശസ്തമായ ഹില്‍ട്ടണ്‍ ഹോട്ടലിലാണ് ചലച്ചിത്ര താരങ്ങളും ടെലിവിഷന്‍ താരങ്ങളും ഒത്തുകൂടുന്നത്.

ഹോളിവുഡില്‍ കേന്ദ്രമാക്കി നടക്കുന്ന മൂന്ന് പുരസ്‌കാരങ്ങളാണ് ലോക സിനിമാ, ദൃശ്യമാദ്ധ്യമ രംഗത്തെ ഗ്ലാമര്‍താരങ്ങളെ പ്രചോദിപ്പിക്കുന്നത്. ഓസ്‌ക്കറും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ക്കുമൊപ്പം ടെലിവിഷന്‍ രംഗത്തിനും മറ്റ് കലാകാരന്മാര്‍ക്കും നല്‍കുന്ന എമ്മി പുരസ്‌കാരവുമാണ് ഏറെപേരും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത്. 1943ലാണ് ഹോളുവുഡ് ഫോറിന്‍ പ്രസ്സ് അസോസിയേഷന്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നല്‍കിത്തുടങ്ങിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുന്നു: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം | മുസ്ലിം ലീഗിന് കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ മൂന്ന് സീറ്റ് അധികം ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച്‌ നവകേരളം കര്‍മ പദ്ധതി കോ-ഓഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്. കോണ്‍ഗ്രസിനെ മുസ്ലിം ലീഗ് വിഴുങ്ങുകയാണെന്നും ത്രിവര്‍ണ്ണത്തില്‍ പച്ചയേറുകയാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.‘മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുന്നു. മത്സരിക്കുന്ന സീറ്റ് 12ല്‍ നിന്നും ഇപ്പോള്‍ 27ആയി. രണ്ട് മന്ത്രി എന്നത് അഞ്ചായി. ത്രിവര്‍ണത്തില്‍ പച്ചയേറുന്നു,’ ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ലീഗിന് […]

You May Like

Subscribe US Now