ചടങ്ങുകള്‍ വെട്ടിച്ചുരുക്കി, തൃശ്ശൂര്‍ പൂരം സമാപിച്ചു

User
0 0
Read Time:2 Minute, 37 Second

തൃശൂര്‍: വെള്ളിയാഴ്ച അര്‍ധരാത്രിയോടെ തിരുവമ്ബാടിയുടെ മഠത്തില്‍ വരവിനിടെ മരം വീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ ചടങ്ങുകള്‍ വെട്ടിച്ചുരുക്കി തൃശൂര്‍ പൂരം സമാപിച്ചു. ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്ബാടി വിഭാഗങ്ങള്‍ ശ്രീമൂലം സ്ഥാനത്ത് വച്ച്‌ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് സമാപനമായി.

ദുരന്തത്തിന് പിന്നാലെ തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു. നിറച്ച വെടിമരുന്നിന് തിരുവമ്ബാടി വിഭാഗവും പാറമേക്കാവ് വിഭാഗവും തീ കൊളുത്തി പൊട്ടിച്ചു തീര്‍ക്കുകയായിരുന്നു. ഉച്ചവരെ ഉണ്ടാവാറുള്ള പകല്‍പ്പൂരവും പിന്നെ നടക്കുന്ന ഉപചാരം ചൊല്ലിപ്പിരിയലും രാവിലെ തന്നെ പൂര്‍ത്തിയാക്കി. രാവിലെ എട്ടരയോടയാണ്‌ പൂരാഘോഷങ്ങള്‍ സമാപിച്ചത്.

മരം വീണുണ്ടായ അപകടത്തില്‍ തിരുവമ്ബാടി ദേവസ്വം അംഗങ്ങളായ നടത്തറ സ്വദേശി രമേശന്‍, പൂങ്കുന്നം സ്വദേശി പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. തിരുവമ്ബാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യത്തിനിടെയാണ് അപകടം നടന്നത്.

മൂന്ന് പൊലീസുകാര്‍ക്കും മേളക്കാരും ഉള്‍പ്പെടെ ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് മരക്കൊമ്ബിനടിയില്‍ നിന്ന് ആളുകളെ പുറത്തെടുത്തത്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജിലും സമീപത്തെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന അന്തിക്കാട് സിഐ ഉള്‍പ്പെടെ ഏതാനും പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് പ്രതിരോധം സര്‍ക്കാറിന് ബഡായി അടിക്കാനുള്ള അവസരമാക്കരുത്; പ്രതിപക്ഷ അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കണം- ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: കോവിഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ബ​ഡാ​യി അ​ടി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ക്കാ​തെ പ്ര​തി​പ​ക്ഷ അ​ഭി​പ്രാ​യ​ങ്ങ​ള്‍ കൂ​ടി പ​രി​ഗ​ണി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. രോ​ഗ​വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നാ​വ​ശ്യ പ​രി​ഭ്രാ​ന്തി​ക​ള്‍ പ​ര​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണമെന്നും ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളും സ​ര്‍​ക്കാ​രും ശ്ര​ദ്ധി​ക്ക​ണമെന്നും അദ്ദേഹം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ആവശ്യപ്പെട്ടു. ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​വ​ണം പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ട്ടി​റ​ങ്ങാ​ന്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്ത ചെന്നിത്തല സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ്ര​തി​പ​ക്ഷം […]

You May Like

Subscribe US Now