ചടയമംഗലത്ത് ജെ ചിഞ്ചുറാണി തന്നെ; സിപിഐ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

User
0 0
Read Time:1 Minute, 42 Second

തിരുവനന്തപുരം: സിപിഐ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. സിപിഐ നേരത്തെ 21 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ മറ്റു നാലു സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രഖ്യാപിച്ചത്. എല്‍ഡിഎഫില്‍ 25 സീറ്റുകളാണ് സിപിഐയ്ക്കുള്ളത്. ചടയമംഗലത്ത് ജെ ചിഞ്ചുറാണിയെയാണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. നേരത്തെ ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയാക്കുന്നത്് സംബന്ധിച്ച്‌ ചടയമംഗലത്ത് സിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. മണ്ഡലം നേതാവ് എ മുസ്തഫയെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ചടയമംഗലത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം, വനിതാ പ്രാതിനിധ്യം ചൂണ്ടിക്കാട്ടി ജെ ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

സ്ഥനാര്‍ഥികളും മണ്ഡലങ്ങളും

ചടയമംഗലം- ജെ ചിഞ്ചുറാണി

ഹരിപ്പാട്- അഡ്വ. ആര്‍ സജിലാല്‍

പറവൂര്‍- എം ടി നിക്‌സന്‍

നാട്ടിക- സിസി മുകുന്ദന്‍

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിഷ്ണുനാഥിന് വേണ്ടി ബിന്ദുകൃഷ്ണയെ ഒഴിവാക്കി; കൊല്ലം കൊണ്‍ഗ്രസില്‍ തമ്മിലടി, രാജി; പൊട്ടിക്കരഞ്ഞ് ബിന്ദു കൃഷ്ണ

കൊല്ലം: പിസി വിഷ്ണുനാഥ് കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ കൊല്ലത്തെ കോണ്‍ഗ്രസില്‍ തമ്മിലടി. ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയെ അനുകൂലിച്ച്‌ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിലേക്ക് പ്രകടനം നടത്തി. ബിന്ദു കൃഷ്ണയെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച്‌ രണ്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി അധ്യക്ഷന്മാര്‍ രാജിവെച്ചു. ഡിസിസി ഓഫീസിലേക്ക് പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു. ബിന്ദു കൃഷ്ണയെ മത്സരിപ്പിക്കാത്ത പക്ഷം തങ്ങള്‍ പാര്‍ട്ടിവിടും […]

You May Like

Subscribe US Now